0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]

Author : Garuda Read All Parts 15.1K

ബെഡിൽ കിടന്നു. ഞാൻ കൂടുതൽ സംസാരിക്കാൻ പോയില്ല. ചിലപ്പോൾ ആവണി ശ്രദ്ധിക്കും. ഒരു അന്തവും കിട്ടാതെ ഞാനും ഇരുന്നു.

കുളികഴിഞ്ഞു വന്ന ആവണി മിയയുടെ മുഖം കണ്ടു അവളുടെ അടുത്തേക്ക് നടന്നു..

“”എന്ത് പറ്റിയെടീ.. നീ കരഞ്ഞോ.. എന്താ പ്രശ്നം “”

“”ഒന്നുമില്ല “” എങ്ങലടിച്ചു അവൾ പറഞ്ഞു.

“”അല്ല എന്തോ ഉണ്ട് പറ.. “”

“”ഞാൻ രാജീവിന് വിളിച്ചിരുന്നു. അവരുടെ അമ്മയുടെ അവസ്ഥ കേട്ടു കരഞ്ഞു പോയതാ “” എന്തോ ഒരു നുണ പറഞ്ഞു അവൾ താഴേക്കു നോക്കിയിരുന്നു.

“”ആവണി.. നീ മാറി നില്ക്കു അവൾ കരയട്ടെ “”

ഞാൻ ആവണിയോടായി പറഞ്ഞു. അല്ലെങ്കിൽ ആവണി കുത്തി കുത്തി ചോദിക്കും.

ഞാൻ അത് പറഞ്ഞതും മിയ എന്നെ തുറിച്ചു നോക്കി.

ആവണി അവളുടെ തലയിൽ തലോടി സമാധാനിപ്പിച്ചു ബാക്കി കാര്യങ്ങൾ ചെയ്തു. അന്ന് രണ്ടു പേരും എന്നോട് കൂടുതൽ സംസാരിച്ചില്ല. പിറ്റേ ദിവസം രാവിലെ ആവണി ഇല്ലാത്ത സമയത്തും ഞാൻ സംസാരിക്കാൻ ശ്രമിച്ചു. പക്ഷെ അവൾ അടുക്കുന്നില്ല.. ആവണി ഉള്ളപ്പോൾ അവൾ എനിക്ക് മരുന്ന് തരാനും ഭക്ഷണം എടുത്തു തരാനും മടി കാണിച്ചില്ല. ചിലപ്പോൾ ആവണിക്ക് മനസിലാവാതിരിക്കാൻ വേണ്ടിയാകും..

രണ്ടു മൂന്നു ദിവസം അങ്ങനെ പോയി. എന്റെ കാൽ ശരിയായി. ഞാനും ഓഫീസിൽ പോകാൻ തുടങ്ങി.. ഓഫീസിലും മിയ സാധാരണ പോലെ പെരുമാറി.. കുറച്ചു ദിവസങ്ങൾക്കു ശേഷം ഓഫീസിലെത്തിയ എന്നെ എല്ലാവരും വന്നു കണ്ടു സംസാരിച്ചു. മാഡം ഒരുപാട് നല്ല വാക്കുകൾ പറഞ്ഞു. ചില സംശയങ്ങൾ ക്ലിയർ ചെയ്യാനെന്ന രീതിയിൽ ഞാൻ മിയയുടെ അടുത്തേക്ക് ചെന്ന്

💬 Comments

View all comments