Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 2 [Garuda]
അതിനിടക്ക് ഞങ്ങൾ മൂന്നുപേരും സംസാരിക്കുകയായിരുന്നു. ആ സമയം ഓഫീസിലെ ഒരു കിഴങ്ങൻ വന്നു ഞാനും മാമും നിൽക്കുന്ന ഫോട്ടോ കാണിച്ചു ഞാനും മാമും നല്ല ചേർച്ചയാണെന്ന് കളിയാക്കി പറഞ്ഞു. ഈശ്വരാ ഇവന് ഇത് കാണിക്കാൻ കണ്ട സമയം. മിയയും ആവണിയും പരസ്പരം കാണാതെ കുശുമ്പ് കുത്തി നിന്നു..
എല്ലാം കഴിഞ്ഞു ഞങ്ങൾ പോകാൻ ഒരുങ്ങി. കാറിൽ കയറി ഇറങ്ങിയപ്പോൾ മാമിന്റെ കാർ അവിടെ നിർത്തിയിരുന്ന ഒരു കാറിൽ തട്ടി.. ദേഷ്യം വന്ന രണ്ടുപേർ ആ കാറിൽ നിന്നും ഇറങ്ങിവന്നു മാമിനോട് ചൂടാവാൻ തുടങ്ങി. മാമിന്റെ കൂടെ ഉണ്ടായിരുന്ന ഓഫീസിലെ രണ്ടുപേർ അവരോടു സംസാരിക്കാൻ ശ്രമിച്ചു. എന്നാൽ അവർ തട്ടികയറി സംസാരിക്കാൻ തുടങ്ങി. ടാക്സിക്കൂ വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു ഞാനും മിയയും ആവണിയും അത് കണ്ടു അങ്ങോട്ട് ചെന്ന് നോക്കി. എന്നെ കണ്ടതും നിസ്സഹായതയോടെ മാം എന്നെ നോക്കി. ഞാൻ അവരോടു സംസാരിക്കാൻ ശ്രമിച്ചപ്പോഴാണ് അവരെ ശ്രദ്ധിച്ചത്. അന്ന് തീയേറ്ററിൽ ഞാൻ അടിച്ച ആളുകൾ!!!!!. മാമിനോട് തട്ടികയറുന്നതിനിടയിൽ എന്നെ കണ്ട അവർ പെട്ടെന്ന് സംസാരം നിർത്തി. ഞാൻ അവരുടെ മുമ്പിൽ കൈ കെട്ടി നിന്നു പുഞ്ചിരിച്ചു. മിയയും ആവണിയും ഉള്ളിൽ ചിരിച്ചു കൊണ്ടു നിന്നു. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവാതെ മാം ചുറ്റും നോക്കി. കൂടെ ഓഫീസിൽ ഉള്ളവരും. ഒന്ന് പരുങ്ങിയതിനു ശേഷം രൂക്ഷ നോട്ടം നോക്കി അവർ കാറിൽ കയറി സ്ഥലം വിട്ടു. അപ്പോഴാണ് മാം ഒന്ന് ദീർഘ നിശ്വാസം വിട്ടത്. മാം ഉടനെ വന്നു എന്നെ കെട്ടിപിടിച്ചു thanks പറഞ്ഞു. അവരുടെ കണ്ണിൽ എന്നോടുള്ള ഒരു
💬 Comments
View all comments