Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 2 [Garuda]
ബഹുമാനം ഞാൻ കണ്ടു. മാം കാറിൽ കയറി പോയതും നാലു തീ കണ്ണുകളുമായി രണ്ടുപേർ എന്റെ പുറകിൽ നിൽക്കുന്നുണ്ടായിരുന്നു!!!!!!!!
ടാക്സി വിളിച്ചു റൂമിലെത്തുന്നത് വരെ കമാ എന്നൊരാക്ഷരം പോലും രണ്ടു പേരും മിണ്ടിയില്ല. റൂമിൽ കയറി ലൈറ്റ് ഓൺ ചെയ്തു രണ്ടു പേരും ബെഡിലിരുന്നു പരസ്പരം സംസാരിച്ചു. എന്നോട് മിണ്ടിയില്ല. ഇടക്ക് രണ്ടുപേരും ദേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു.. ക്ഷീണമുണ്ടായിരുന്ന ഞങ്ങൾ കൂടുതൽ ഒന്നും സംസാരിക്കാതെ വേഗം ഉറങ്ങാൻ കിടന്നു.
ഞാൻ അതെ ഡ്രെസ്സിൽ തന്നെ കിടന്നു. 10 മിനിറ്റ് കഴിഞ്ഞു കാണും... ദേ കിടക്കണ് മിയയുടെ മെസ്സേജ്..
""എന്തായിരുന്നു ഒരു ഒലിപ്പിക്കൽ.. അലവലാതി തെണ്ടി ""
ഞാൻ അവരുടെ ബെഡിലേക്ക് നോക്കി. രണ്ടുപേരും ഫോൺ പിടിച്ചു കളിക്കുന്നത് കണ്ടു. മൊബൈൽ വെളിച്ചത്തിൽ അവരുടെ മുഖം വ്യക്തമായി കാണാം. ഞാൻ മെസ്സേജ് നോക്കി..
""ആരോലിപ്പിച്ചു. ഞാൻ ഒന്നും ചെയ്തില്ലല്ലോ ""
അവൾ മെസ്സേജ് റീഡ് ചെയ്തപോഴേക്കും ആവണിയുടെ മെസ്സേജ് വന്നു.
""നിന്നെ ഒറ്റയ്ക്ക് കിട്ടട്ടെടാ പട്ടി.. ഞാൻ കാണിച്ചു തരാം ""
അവളുടെ മെസ്സേജ് നോക്കിയപോഴേക്കും മിയ വീണ്ടും മെസ്സേജ് ചെയ്ത്..
""ഈശ്വരാ.. ഈ പെണ്ണ് അടുത്തുണ്ടായി പോയി ഇല്ലെങ്കിൽ കാണിച്ചു തരാമായിരുന്നു ""
അത് നോക്കുന്നതിനു മുന്പേ ഞാൻ ആവണിക്ക് റിപ്ലൈ നൽകി..
""അതിനു ഞാൻ എന്ത് ചെയ്തു "" ആവണി മെസ്സേജ് വായിച്ചു..
""നീയൊന്നു പോയി കിടന്നുറങ്ങിക്കെ. രാവിലെ സംസാരിക്കാം "" മിയ അത് സ്പോട്ടിൽ റീഡ് ചെയ്തു..
"" നിന്റെ ചെയ്ത്തു നാളെ കാണിക്കാം "" ആവണിയുടെ മെസ്സേജ്.
ഈശ്വരാ ഞാൻ ആർക്കു മെസ്സേജ് ചെയ്യും
💬 Comments
View all comments