0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 2 [Garuda]

Author : Garuda Read All Parts 2.6K

പുറത്തേക്ക് വരുന്നില്ല. രണ്ടു സൈഡിൽ നിന്നു രണ്ടു പേരും എന്റെ തോളിൽ ചാരി ഇരുന്നു.

""ഇന്ന് നമ്മൾ എന്റെ വീട്ടിൽ നിൽക്കുന്നു. നാളെ നമ്മൾ മൂന്നുപേരും നിന്റെ വീട്ടിലും നിൽക്കുന്നു. അതിൽ നിനക്കെന്തെങ്കിലും എതിരഭിപ്രായം ഉണ്ടോ "" കണ്ണുകളിൽ പ്രണയം തുളുമ്പി കൊണ്ട് മിയ എന്നോട് ചോദിച്ചു.

ഞാൻ അവളെ നോക്കി മന്ദഹസിച്ചു. ഉള്ളിലുള്ള സന്തോഷം പ്രകടമാക്കാൻ എനിക്ക് കഴിയുന്നില്ല. പതിയെ തല തിരിച്ചു ആവണിയെ നോക്കി. അവളും എന്നെ പുഞ്ചിരിയോടെ നോക്കി. മിയ കാണാതെ എന്റെ കൈത്തണ്ടയിൽ പിടിച്ചിരുന്നു.. രണ്ടു പേർക്കും എന്തൊക്കെയോ പറയണമെന്നുണ്ട്.. ഒരു പക്ഷെ ഒറ്റക്കായിരുന്നെങ്കിൽ അവർ ഇപ്പോൾ പലതും വാ തോരാതെ സംസാരിച്ചേനെ.. കാർ മുന്നോട്ടു നീങ്ങി..

ഒരു ഇരുനില വീടിന്റെ മുന്നിൽ കാർ നിർത്തിയപ്പോൾ ആണ് സ്ഥലമെത്തിയെന്ന് മനസിലായത്. ഡോർ തുറന്നു ഞങ്ങൾ ഇറങ്ങി.. ഞാൻ ബാഗുകൾ എടുത്തു പുറത്തേക്കു വച്ചപ്പോഴേക്കും മിയ ഡ്രൈവർക്കു ഗൂഗിൾ പേ ചെയ്തു. അകത്തു നിന്നും മാക്സിയുടുത്ത ഒരു സ്ത്രീ ഞങ്ങളെ നോക്കി പുറത്തേക്കു വന്നു. ഒറ്റ നോട്ടത്തിൽ മിയയുടെ അമ്മയാണെന്ന് മനസിലായി. Taxi പുറത്തേക്കു പോയി. ഞങ്ങളെ അമ്മ ചിരിച്ചു കൊണ്ടുതന്നെ വരവേറ്റു.. മിയ അമ്മയെ കെട്ടിപിടിച്ചു. അകത്തേക്ക് കയറിയ ഞാൻ വീടിനകം നോക്കി. നല്ല ഭംഗി ആയി വച്ചിരിക്കുന്നു എല്ലാം.. നല്ല ശാന്തമായ അന്തരീക്ഷം. ഞാനും ആവണിയും അവിടെ കണ്ട സോഫയിൽ ഇരുന്നു. മിയ അമ്മയുടെ കൂടെ അകത്തേക്ക് പോയി. ആവണി എന്റെ കയ്യിൽ പിടിച്ചു.

""ഒരു പക്ഷെ നീ അങ്ങനെ പോയിരുന്നെങ്കിൽ എനിക്ക് സഹിക്കാൻ കഴിയില്ലായിരുന്നു ""

""കുറച്ചു ദിവസത്തെ

💬 Comments

View all comments