Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 2 [Garuda]
പോകാൻ തീരുമാനിച്ചു. ഞാൻ നാട്ടിലേക്ക് പോകാനും..
ഒരുമിച്ചു നിന്നതിൽ പിന്നെ ആദ്യമായി ഞങ്ങൾ പിരിഞ്ഞു നിൽക്കുന്നു?. കുറച്ചു ദിവസങ്ങളാണെങ്കിലും അതൊരു ചെറിയ സങ്കടം ഞങ്ങളിൽ സൃഷ്ടിച്ചു.. അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രക്കു തന്നെ ഫ്ലൈറ്റിൽ ഒരു ദിവസം പോകും. ഞങ്ങൾ മൂന്നു പേരും റൂമിൽ നിന്നു ഇറങ്ങി. എയർപോർട്ടിൽ എത്തി ഫ്ലൈറ്റ് പിടിച്ചു മൂന്നുപേരും ഒരുമിച്ചിരുന്നു. രണ്ടു പേരുടെയും മുഖത്തു ഒരു ദുഃഖം ഞാൻ കണ്ടു.. ആരും മിണ്ടുന്നില്ല.. ഒരു വിധത്തിൽ സമയം തള്ളിനീക്കി. ഫ്ലൈറ്റ് കൊച്ചിയിൽ ഇറങ്ങി. ഇനി രണ്ടു taxi വിളിച്ചു രണ്ടു ഭാഗത്തേക്ക് പോകണം. ഞാൻ taxi ബുക്ക് ചെയ്തു അവരോടു അതിൽ പോകാൻ പറഞ്ഞു. രണ്ടു പേരും പരസ്പരം കാണാതെ കണ്ണുകൾ നിറച്ചു കൊണ്ട് എന്നോട് യാത്ര പറഞ്ഞു ടാക്സിയിൽ കയറി. Taxi മുന്നോട്ടു നീങ്ങി.. എനിക്കെന്തോ ഭയങ്കര സങ്കടം. ഞാൻ തിരിഞ്ഞു നടന്നു. ഇനി വേറെ taxi എടുത്തു എനിക്ക് പോകണം. പെട്ടെന്ന് കാർ നിർത്തുന്ന ശബ്ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കി.. അവർ കയറിയ taxi നിർത്തിയിരിക്കുന്നു. എന്നെ ഞെട്ടിച്ചു കൊണ്ട് ആ കാർ പിറകോട്ടുവന്നു എന്റെ അടുത്ത് നിർത്തി.. രണ്ടു പേരും ഇറങ്ങി വന്നു. എന്നോടൊരു വാക്ക് പോലും ചോദിക്കാതെ എന്റെ കയ്യിൽ കയറി മിയ പിടിച്ചു.. ഞാൻ എന്തെങ്കിലും പറയുന്നതിന് മുന്നേ മിയ എന്നെയും വലിച്ചു കാറിൽ കയറ്റിയിരുത്തി.. പുറകെ എന്റെ ബാഗ് എടുത്തു ആവണിയും!!!
കാറിൽ രണ്ടു പേരുടെയും നടുക്കായി പുറകിൽ ഞാനിരുന്നു.. എനിക്കൊന്നു മിണ്ടാൻ പോലും കഴിഞ്ഞിരുന്നില്ല.. സന്തോഷം കൊണ്ടു ഒരു വാക്കുകൾ പോലും
💬 Comments
View all comments