Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 2 [Garuda]
കുറെ നേരം കെട്ടിപിടിച്ചു ഉമ്മ നൽകുന്നുണ്ടായിരുന്നു.
ദീർഘ ദൂരയാത്ര കഴിഞ്ഞു രാവിലെ 8 മണിക്ക് എന്റെ വീട്ടിൽ എത്തി. എന്റെ വീട് കണ്ടതും രണ്ടു പേരുടെയും തലകറങ്ങി.. വീടും പരിസരവും അത്ഭുദത്തോടെ നിരീക്ഷിച്ചു കൊണ്ടിരുന്ന അവരെ വിളിച്ചു ഞാൻ വീടിനകത്തേക്ക് കയറി. അമ്മച്ചി വന്നു ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു. ഇവർ കൂടെ വരുന്നത് ഞാൻ പറഞ്ഞിട്ടില്ലായിരുന്നു. അത് അമ്മച്ചിയുടെ മുഖത്തു കാണാം. എന്നാലും രണ്ടുപേരെയും അമ്മച്ചിക്ക് നല്ലോണം അറിയാമായിരുന്നു. അവർ മൂന്നുപേരും കൂടി ഒരു ഭാഗത്തു ഇരുന്നു സംസാരിക്കാൻ തുടങ്ങി. ഞാൻ എന്റെ ബാഗ് എടുത്തു റൂമിൽ പോകാൻ തുടങ്ങി.
""നീയെന്താ ഒറ്റയ്ക്ക് പോകുന്നെ.. ഇവരെയും കൊണ്ടുപോയി റൂം കാണിച്ചു കൊടുക്ക്.."" അമ്മച്ചി എന്നോടായി പറഞ്ഞു.
""നിങ്ങൾ പോയി കുളിച്ചു വാ. ഇത്രെയും ദൂരം യാത്ര ചെയ്തതല്ലേ. "" അവരെ രണ്ടുപേരെയും നോക്കി അമ്മച്ചി പറഞ്ഞു.
അങ്ങനെ ബാഗും തൂകി രണ്ടു പേരും എന്റെ പിന്നാലെ സ്റ്റെപ് കയറി.. മുകളിൽ കയറിയ ഞാൻ അവർക്കു എന്റെ അടുത്തുള്ള റൂം കാണിച്ചുകൊടുത്തു. അവർ റൂമിലേക്ക് പോയി. ഞാൻ എന്റെ റൂമിലേക്കും. കുളിച്ചു ഫ്രഷ് ആയ ഞാൻ ഡ്രസ്സ് ചേഞ്ച് ചെയ്തു. കുറച്ചു നേരം മൊബൈലൊക്കെ നോക്കി കിടന്നു. അപ്പോഴേക്കും അവർ വന്നു ഡോറിൽ തട്ടി. ഞാൻ വാതിൽ തുറന്നു കൊടുത്തു. രണ്ടുപേരും എന്റെ റൂം കണ്ടു അന്തംവിട്ടുനിൽക്കുന്നു..
""ഇതൊക്കെ നീ വരച്ചതാണോ "" ചുവരിലെ പെയിന്റിംഗിൽ നോക്കി ആവണി ചോദിച്ചു..
""അതെ.. ഇവിടെ വെറുതെ ഇരിക്കുന്ന സമയത്തു ഇങ്ങനെ ഓരോ ഭ്രാന്തുണ്ട് ""
""സൂപ്പറാണല്ലോ മോനെ. "" മിയ
💬 Comments
View all comments