Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 2 [Garuda]
എന്നെ അഭിനന്ദിച്ചു.
""വാ എനിക്ക് വിശക്കുന്നുണ്ട് വല്ലതും കഴിക്കാം "" ഞാൻ അവരോടായി പറഞ്ഞു.
""എനിക്കും വിശക്കുന്നുണ്ട് "" മിയ പറഞ്ഞു.
ഞാൻ രണ്ടുപേരെയും വിളിച്ചു താഴേക്കു പോയി. അപ്പോഴേക്കും അമ്മച്ചിയും പണിക്കു നിൽക്കുന്ന ചേച്ചിയും കൂടി ഭക്ഷണം ടേബിളിൽ റെഡി ആക്കി വച്ചിരുന്നു. രണ്ടുപേരെയും ഇരുത്തി അമ്മച്ചി അവരെ വയറു നിറച്ചു കഴിപ്പിച്ചു. പിന്നെ ആവണിയും മിയയും അമ്മച്ചിയും കൂടി ഇരുന്നു കുറെ നേരം സംസാരിച്ചു. ആവണിയോട് അവളുടെ കാര്യങ്ങളൊക്കെ ചോദിച്ചു മനസിലാക്കി. അമ്മച്ചിക്ക് ആവണിയോട് ഒരു വാത്സല്യം തോന്നി തുടങ്ങി. അത് ആ പെരുമാറ്റത്തിൽ നിന്നും മനസിലാവും.
പിന്നെ ഞാൻ അവരെയും വിളിച്ചു ഞങ്ങളുടെ തോട്ടത്തിലേക്കു പോയി. അവിടെ കൊക്കോ, പാഷൻ ഫ്രൂട്ട്, റംബുട്ടാൻ തുടങ്ങി നിരവധി കൃഷികൾ അവർക്കു കാണിച്ചു കൊടുത്തു.
""എനിക്ക് മംഗോസ്റ്റിൻ ഭയങ്കര ഇഷ്ടമാ.. ഇപ്പോൾ പഴുത്തിട്ടുണ്ടാവുമോ"" ആവണി എന്നോട് ചോദിച്ചു..
""അങ്ങനെയാണെങ്കിൽ എനിക്കും വേണം "" മിയയും പറഞ്ഞു..
ഞാൻ അവർക്കു മംഗോസ്റ്റിൻ പഴുത്തത് നോക്കി പറിച്ചു കൊടുത്തു. രണ്ടുപേരും കൊതിയോടെ കഴിക്കുന്നത് ഞാൻ നോക്കി നിന്നു. പിന്നെ റംബുട്ടാൻ പക്ഷെ അത് അത്രയ്ക്ക് പഴുത്തിട്ടില്ലായിരുന്നു. കൊക്കോ പറിക്കാൻ പോയ മിയയുടെ ദേഹത്ത് കൂടി ഉറുമ്പ് ചറപറാ കടിച്ചു. അവളുടെ ആക്ഷൻ കണ്ടു ഞാനും ആവണിയും ചിരിച്ചു മടുത്തു.. ആ ചിരിയിൽ മിയയും പങ്കുചേർന്നു. അങ്ങനെ പല കാഴ്ചകളും കണ്ടു നടക്കുന്നതിനിടയിൽ നിറഞ്ഞു നിൽക്കുന്ന മാമ്പഴ മരത്തിന്റെ ഇടയിൽ ഉള്ള ഒരു കുളം അവർ കണ്ടു. രണ്ടുപേരും അങ്ങോട്ടേകോടി.. അവിടെ നിന്നും കുറെ ഫോട്ടോ എടുത്തു. കുറച്ചു കഴിഞ്ഞു
💬 Comments
View all comments