Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 2 [Garuda]
അവർക്ക് അതിൽ കുളിക്കണമെന്ന് പറഞ്ഞു. ഞാൻ വീട്ടിലെ പണിക്കു നിൽക്കുന്ന ചേച്ചിയെ വിളിച്ചു കുറച്ചു ഡ്രെസ്സും മറ്റു കാര്യങ്ങളും കൊണ്ടു വരുത്തി. അവർ രണ്ടുപേരും ആഘോഷിച്ചു കുളിച്ചു. കുറെ നേരം അത് തുടർന്ന്. പിന്നെ നാണത്തോടെ നനഞ്ഞ തുണിയുമായി അവർ എന്റെ മുന്നിലേക്ക് വരാൻ മടിച്ചു.. അത് മനസിലാക്കിയ ഞാൻ അവിടെ നിന്നും മാറിക്കൊടുത്തു.. അവർ ഡ്രസ്സ് മാറ്റി വന്നു. അടുത്തതായി ഞങ്ങൾ മീൻ വളർത്തുന്ന കുളം കാണിച്ചു. അതിലേക്കു രണ്ടു പേരും തീറ്റയെറിഞ്ഞപ്പോൾ മീനുകൾ കൂട്ടത്തോടെ വന്നു വെള്ളം തെറിപ്പിച്ചു. അതൊക്കെ ഫോട്ടോയെടുത്തു ഗാലറി നിറച്ചു രണ്ടുപേരും..
എല്ലാം കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ സമയം 6 മണി. വീട്ടിൽ ആ സമയം അപ്പച്ചൻ ഉണ്ടായിരുന്നു. എന്നെ കണ്ടതും അപ്പച്ചൻ അടുത്ത് വന്നു. വിശേഷങ്ങളൊക്കെ ചോദിച്ചു. പിന്നെ അവരോടു സംസാരിച്ചു. അന്ന് രാത്രി തന്നെ ഞങ്ങൾ അവിടെ നിന്നും പുറപ്പെട്ടു. പോരുമ്പോൾ അപ്പച്ചൻ എനിക്ക് ഒരുമ്മ തന്നത് കണ്ടു രണ്ടുപേരും അത്ഭുതപ്പെട്ടു.. പിന്നെ യാത്ര പറഞ്ഞു വീട്ടിലെ കാറിൽ ഡ്രൈവരെയും കൂട്ടി ഞങ്ങൾ എയർപോർട്ടിലേക്കു.
""എന്തൊരു സ്നേഹമാണെടാ നിന്റെ അപ്പച്ചന് നിന്നോട് അതിനു നല്ല ഭാഗ്യം വേണം "" മിയ എന്നോട് പറഞ്ഞു..
ആ സമയം ആവണി പുറത്തേക്കു നോക്കിയിരിക്കുകയായിരുന്നു. ഞാൻ മിയയോട് ആവണിയെ കാണിച്ചു കൊണ്ട് മിണ്ടാതിരിക്കാൻ പറഞ്ഞു.
മൂന്ന് ദിവസത്തെ യാത്ര ഞങ്ങളെ നന്നേ തളർത്തിയിരുന്നു. റൂമിലെത്തി കിടന്നതു മാത്രമേ ഓർമ്മയുള്ളൂ.. ഉറങ്ങി എഴുന്നേറ്റപ്പോഴേക്കും വൈകുന്നേരമായി.. വിശപ്പ് വന്നു മുട്ടാൻ തുടങ്ങിയിരിക്കുന്നു. സ്വിഗിയിൽ ഫുഡ് ഓർഡർ ചെയ്തു ഞങ്ങൾ ഫ്രഷ് ആയി. അപ്പോഴാണ് ആവണിയുടെ മുഖത്തു
💬 Comments
View all comments