Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 2 [Garuda]
മരുന്ന് തരാനും ഭക്ഷണം എടുത്തു തരാനും മടി കാണിച്ചില്ല. ചിലപ്പോൾ ആവണിക്ക് മനസിലാവാതിരിക്കാൻ വേണ്ടിയാകും..
രണ്ടു മൂന്നു ദിവസം അങ്ങനെ പോയി. എന്റെ കാൽ ശരിയായി. ഞാനും ഓഫീസിൽ പോകാൻ തുടങ്ങി.. ഓഫീസിലും മിയ സാധാരണ പോലെ പെരുമാറി.. കുറച്ചു ദിവസങ്ങൾക്കു ശേഷം ഓഫീസിലെത്തിയ എന്നെ എല്ലാവരും വന്നു കണ്ടു സംസാരിച്ചു. മാഡം ഒരുപാട് നല്ല വാക്കുകൾ പറഞ്ഞു. ചില സംശയങ്ങൾ ക്ലിയർ ചെയ്യാനെന്ന രീതിയിൽ ഞാൻ മിയയുടെ അടുത്തേക്ക് ചെന്ന് ഇരുന്നു. അവൾ തുറുപ്പിച്ചൊരു നോട്ടം നോക്കി.
""പ്ലീസ് നീ കാര്യമറിയാതെ പിണങ്ങാൻ നിക്കല്ലേ. നീ ഇങ്ങനെ മാറി നിൽക്കുന്നത് കാണുമ്പോൾ തന്നെ സങ്കടമാണ് പ്ലീസ് മിയ "" ഞാൻ ആരും ശ്രദ്ധിക്കാതെ അവളോട് പറഞ്ഞു..
""ജെയ്‌സ.. എനിക്ക് കൂടുതൽ ഒന്നും സംസാരിക്കാനില്ല. എല്ലാം മനസിലായി. നീ പൊയ്ക്കോ അവൾ ശ്രദ്ധിക്കേണ്ട "" എന്റെ മുഖത്തു നോക്കാതെ അവൾ പറഞ്ഞു.
""എനിക്ക് നിന്നോട് ഫ്രീ ആയി സംസാരിക്കണം. അത് പറ്റില്ലെന്ന് നീ പറയണ്ട.. അല്ലാതെ എനിക്ക് ഒരു സമാധാനവുമില്ല "" അല്പം ദേഷ്യത്തോടെ ഞാനതു പറഞ്ഞു എണീറ്റു പോയി.
അവൾ കമ്പ്യൂട്ടറിൽ മാത്രം ശ്രദ്ധിച്ചു.. ഞാൻ പോയി സീറ്റ്റിലിരുന്നു ചിന്തിക്കാൻ തുടങ്ങി.
""എന്ത് പറ്റി. നല്ല ആലോചനയിലാണല്ലോ "" ഒന്ന് മറിയാതെ ആവണി എന്നോട് ചോദിച്ചു..
""കുറച്ചു ദിവസമായില്ലേ അതിന്റെയൊരു ഹാങ്ങോവർ ആണ് "" ഞാൻ പറഞ്ഞൊപ്പിച്ചു..
അവൾ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു. എല്ലാത്തിനും ഞാൻ വെറുതെ മൂളി. മനസ് എവിടെയാണെന്ന് പോലും മനസിലാവുന്നില്ല. ഉച്ചക്ക് ഭക്ഷണം ഒരുമിച്ചിരുന്നു കഴിച്ചെങ്കിലും ആവണിയോട് അവൾ നല്ലോണം സംസാരിച്ചു.
💬 Comments
View all comments