0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 2 [Garuda]

Author : Garuda Read All Parts 2.6K

എന്നോട് മിണ്ടുന്നില്ല. എന്നെ കാണുമ്പോൾ തന്നെ മുഖഭാവം മാറും. ആവണിയെ കാണിക്കാനെന്നോണം ഞാൻ എന്തെങ്കിലും പറയുമ്പോൾ മറുപടി പറയും..

രണ്ടു മൂന്നു ദിവസം കഴിഞ്ഞു.. ഞായർ ഒക്കെ സമയം പോകാൻ പെട്ട പാട് എനിക്കറിയില്ലായിരുന്നു.. അന്ന് രാത്രി ഞാൻ മിയയ്ക്ക് കുറെ മെസ്സേജ് ചെയ്തു.. 1000 ടൈം ഞാൻ അവൾക്കു പ്ലീസ്‌ അയച്ചു. ഒന്ന് ഫ്രീ ആയി സംസാരിക്കാൻ മാത്രം ചോദിച്ചു.. അവൾ റീഡ് ചെയ്തു

എന്നാൽ റിപ്ലൈ തന്നില്ല.

പിറ്റേ ദിവസം ഓഫീസിൽ മിയയെ കാണാൻ ഒരു പ്രായം കൂടിയ ആൾ വന്നു. ഞാൻ അയാളെ സൂക്ഷിച്ചു നോക്കി. അവർ എന്തൊക്കെയോ സംസാരിക്കുന്നു. ആവണി എന്നോട് ആരാണെന്നു ചോദിച്ചു. അറിയില്ലെന്ന് ഞാനും പറഞ്ഞു. അയാൾ അവളുടെ കയ്യിൽ എന്തോ ഒന്ന് കൊടുക്കുന്നത് കണ്ടു. അയാൾ പോയപ്പോൾ തിരിച്ചു ഇരിക്കാൻ വന്ന മിയ എന്നെ ഒന്ന് നോക്കി നേരെ മാഡത്തിന്റെ അടുത്തേക്ക് പോയി. അല്പസമയത്തിന് ശേഷം തിരിച്ചു വന്നു. എന്റെ അടുത്തേക്ക് വന്നു..

""ജെയ്സൻ തിരക്കിലല്ലെങ്കിൽ എന്റെ കൂടെയൊന്നു വരാമോ.. മാഡത്തിനോട് ഞാൻ പറഞ്ഞിട്ടുണ്ട് "" അല്പം ശാന്തമായി അവൾ സംസാരിച്ചു. ആവണി അടുത്തുള്ളത് കൊണ്ടാവാം.

""എന്താടീ കാര്യം "" ആവണി ആകാംഷയോടെ ചോദിച്ചു.

""എന്റെ ബന്ധത്തിലെ രാജീവില്ലേ അവൻ വരുന്നുണ്ട് കുറച്ചു ദിവസം കഴിഞ്ഞാൽ. അവന്റെ റൂം ഒരാളോട് പറഞ്ഞിരുന്നു. അതിന്റെ കീ കിട്ടിയിട്ടുണ്ട്. റൂം കണ്ടു കീ ഇപ്പോൾ തന്നെ തിരിച്ചു കൊടുക്കണം ""

അത് കേട്ടത്തോടെ എനിക്ക് സമാധാനമായി അവളോട്‌ ഒന്ന് മിണ്ടാൻ അവസരം കിട്ടുമല്ലോ. എന്നാലും അവൾ എന്നെ വിളിച്ചല്ലോ എന്നാണ്

💬 Comments

View all comments