0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 2 [Garuda]

Author : Garuda Read All Parts 2.7K

സഹായിക്കുമ്പോഴും ജീവിതത്തിൽ ആദ്യമായി ഫ്രണ്ട്ഷിപ് എന്താണെന്നു ഞാൻ മനസിലാക്കുകയായിരുന്നു. നിന്നെയും അവളെയും എനിക്കൊരുപാട് ഇഷ്ടമായിരുന്നു.. പക്ഷെ അന്ന് നീ എന്നെ ഇഷ്ടമാണെന്നു പറഞ്ഞ ദിവസം നീ പറയുന്നതിന് തൊട്ടു മുൻപ് അവളും എന്നോട് ഇഷ്ടമാണെന്നു പറഞ്ഞു. എന്ത് പറയണമെന്നറിയായതെ ഞാൻ കുഴങ്ങി.. എന്റെ സമനില തെറ്റിയ ദിവസമായിരുന്നു അന്ന്. ആരോടെങ്കിലും പറഞ്ഞാൽ ഈ കൂട്ടുകെട്ട് തകർന്നു പോകുമോയെന്ന ഭയം നിങ്ങളോട് ആരോടെങ്കിലും തുറന്നു പറയുന്നതിൽ നിന്നും എന്നെ തടഞ്ഞു. നിനക്കറിയാമല്ലോ നിന്നോട് ഞാൻ എന്നെകിലും മോശമായി പെരുമാറിയിട്ടുണ്ടോ.. ഒരു വാക്കുകൊണ്ടെങ്കിലും? അവളെ ഇഷ്ടപെടുന്നത് പോലെ നിന്നെയും എനിക്കിഷ്ടമാണ്.. ഞാൻ അനുഭവിച്ച അവസ്ഥ നിനക്ക് പറഞ്ഞാൽ മനസിലാവില്ല.. സത്യത്തിൽ തുറന്നു പറയാൻ ഞാൻ ഒരുപാട് ഭയന്നു. അതെന്റെ തെറ്റാണ്.. പക്ഷെ നീ ഈ മിണ്ടാതിതിക്കുമ്പോൾ ഉണ്ടല്ലോ എന്റെ നെഞ്ച് തകരുന്നത് പോലെയാണ് "" പറഞ്ഞു മുഴുവനാക്കുന്നതിനു മുൻപേ ഞാൻ കരഞ്ഞുപോയി..

ഇതൊക്കെ കേട്ടു കണ്ണീരൊഴുക്കി ജീവച്ഛവം പോലെ അവൾ നിന്നു..

""നിനക്കൊരു വാക്ക് പറഞ്ഞാൽ പോരായിരുന്നോ.. അവൾക്കു വേണ്ടി ഞാൻ മാരിതരില്ലേ... നിന്നെ പോലെ അവളും എനിക്ക് ജീവനാണ്.. അന്ന് നിങ്ങളുടെ സംസാരം കേട്ടതു മുതൽ എത്ര കഷ്ടപെട്ടാണ് ഞാൻ നടക്കുന്നതെന്നറിയോ നിനക്ക്. ആരും കാണാതെ ഞാൻ കരയും.. വേറെ റൂമെടുത്തു പോയാലോന്നു വരെ ചിന്തിച്ചതാ.. അവളെ ആലോചിച്ചിട്ടാ ഞാൻ അത് ചെയ്യാഞ്ഞത് "" കരഞ്ഞു കൊണ്ടു എന്റെ അടുത്തേക്ക് വന്നു അവൾ പറഞ്ഞു..

""ഞാൻ ആരോട് പറയാനാ പെണ്ണെ.. നീയും അവളും എനിക്ക് ഒരുപോലെയാണ്.. പെട്ടെന്ന് നിങ്ങൾ രണ്ടുപേരും ഒരേ സമയത്തു പറഞ്ഞപ്പോൾ നീയൊന്നാലോചിച്ചു നോക്കിക്കേ ""

💬 Comments

View all comments