Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 2 [Garuda]
ഒരു കുഴപ്പവുമില്ലാതെ ചെയ്തു കൊണ്ടിരുന്നു. സമയം കടന്നുപോയി കൊണ്ടിരുന്നു. നാളെ ഒരു ദിവസം മാത്രമേ ബാക്കിയുള്ളു. എന്റെ പ്ലാൻ ഞാൻ പകുതിയിലേറെ തീർത്തു. ഇനി നാളെ ചെയ്യാമെന്ന് കരുതി ലാപ് ഓഫ് ചെയ്തു കിടക്കാൻ പോയി. അപ്പോഴും അവർ വർക്ക് ചെയ്യുന്നുണ്ടായിരുന്നു. രണ്ടു പേരും ഇരുന്നു തല പുകക്കുന്നത് കണ്ടപ്പോൾ ഒന്ന് സഹായിച്ചു അവർക്കൊരു കമ്പനി കൊടുക്കാമെന്നു കരുതി.. ഞാൻ അവരോടു കുറച്ചു നീങ്ങിയിരിക്കാൻ പറഞ്ഞു. അവർ മാറി ഞാൻ അവരുടെ നടുവിൽ ഇരുന്നു. മിയയുടെ ലാപ് എടുത്തു അവൾ ചെയ്ത വർക്ക് നോക്കി.
""കൊള്ളാം സൂപ്പറായിട്ടിട്ടുണ്ട് "" മിയയെ നോക്കി ഞാൻ പറഞ്ഞു..
""എനിക്ക് ചെയ്യാൻ കഴിയുന്നില്ലെടാ. ടെൻഷൻ ആവുന്നു. അവളുടെയും അവസ്ഥ അത് തന്നെ ""
മിയ പറഞ്ഞത് കേട്ടു ആവണിയും അതെ എന്ന അർത്ഥത്തിൽ തലയാട്ടി.
""എന്നാ വെയിറ്റ് ചെയ്യ്. കുറച്ചു ഞാൻ ചെയ്തു തരാം.."" ഞാൻ രണ്ടുപേരോടും കൂടി പറഞ്ഞു.
"" വേണ്ട നിന്റേതു കഴിഞ്ഞില്ലല്ലോ "" ആവണി ഉറക്കം വന്നു തൂങ്ങിയ കണ്ണുകളുമായി എന്നോട് പറഞ്ഞു.
""അത് സാരമില്ല ഞാൻ നാളെ ചെയ്തോളാം. നിങ്ങളുടേത് കഴിയാതെ എന്റേത് മാത്രം കഴിഞ്ഞിട്ട് കാര്യമില്ലല്ലോ ""
എന്റെ വാക്കുകൾ അവർക്കു സന്തോഷം നൽകി. രണ്ടു പേരും എന്നോട് സന്തോഷം പ്രകടിപ്പിച്ചു. ഞാൻ ആദ്യം ആവണിയുടെ ലാപ്പ് എടുത്തു ചെയ്യാൻ തുടങ്ങി.
""എന്നാൽ ആദ്യം അത് ചെയ്യ്. അതുവരെ ഞാൻ ഒന്നുറങ്ങട്ടെ പ്ലീസ് "" മിയ ഞങ്ങളോട് അപേക്ഷിച്ചു.
അവളോട് കിടന്നുറങ്ങാൻ ഞങ്ങൾ പറഞ്ഞു. സന്തോഷത്തോടെ അവൾ കിടന്നുറങ്ങി.
ഞാൻ എന്റെ വർക്കുകളിൽ മുഴുകി.
💬 Comments
View all comments