0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 2 [Garuda]

Author : Garuda Read All Parts 2.7K

ചിരിച്ചു..

""ഇല്ല മാം ഞാൻ വെറുതെ ചോദിച്ചെന്നേയുള്ളു. അപ്പോൾ പുതിയത് വരക്കാം ലെ ""

""എന്താ സംശയം പുതിയത് തന്നെ വരച്ചോളൂ വേറെ എന്തെങ്കിലും?""

"" ഇല്ല മാം താങ്ക്സ്. Good നൈറ്റ്‌ ""

"" ok good നൈറ്റ്‌ ""

Call cut ചെയ്തു രണ്ടുപേരും പൊട്ടിച്ചിരിച്ചു. ചമ്മിയ ഞാനും അവരുടെ കൂടെ ചേർന്ന് ചിരിച്ചു.

""അപ്പോൾ ഇനി പുതിയത് നോക്കാം ലെ "" ആവണി പറഞ്ഞു. ഞാനൊന്നു മൂളി.

""എന്നാൽ ഞങ്ങൾ പ്ലാൻ വരയ്ക്കട്ടെ. മോന്റെ അത്ര സ്പീടൊന്നും ഞങ്ങൾക്കില്ല "" അതും പറഞ്ഞു ആവണി മിയയെയും കൂട്ടി ബെഡിലിരുന്നു പ്ലാൻ ചെയ്യാൻ തുടങ്ങി. ഇതൊരു ചെറിയ വർക്ക് ആയതു കൊണ്ട് അവർ തന്നെ വരച്ചോളും എന്ന് പറഞ്ഞു.

പിന്നെ ഓഫീസിലും റൂമിലും എല്ലാം അവർ അത് പൂർത്തിയാക്കാനുള്ള ശ്രമത്തിൽ ആയിരുന്നു. ഞാൻ വെറുതെ ഒന്ന് തുടങ്ങിയിട്ടതെയുള്ളു.... പതിയെ പതിയെ മിയയുടെ മൈൻഡ് നോർമൽ ആകുന്നതു എന്നെ സന്തോഷിപ്പിച്ചു. ഓഫീസിൽ ഇടയ്ക്കു മാഡം എല്ലാവരെയും പ്ലാനിന്റെ കാര്യം ഓർമിപ്പിക്കും..

പ്ലാൻ submit ചെയ്യാൻ ഇനി രണ്ടു ദിവസം കൂടിയുള്ളു.. രണ്ടു പേരുടെയും പകുതിയേ ആയിട്ടുള്ളു. ഇന്നും നാളെയും കൂടി ചെയ്താൽ എനിക്ക് തീർക്കാവുന്നതേയുള്ളു.. അത് കൊണ്ട് ഇന്ന് രാത്രി ഇരുന്നു ചെയ്യാൻ ഞാൻ തീരുമാനിച്ചു.

രാത്രി റൂമിൽ ഫുഡ്‌ എല്ലാം കഴിച്ചു ഞാൻ വരയ്ക്കാൻ ഇരുന്നു.. നോക്കിയപ്പോൾ രണ്ടുപേരും കൂടി അവരുടെ ലാപ്പിൽ വരയ്ക്കാൻ ശ്രമിക്കുന്നുണ്ട്.. സമയം ഏകദേശം 12 മണിയായി. രണ്ടുപേർക്കും ഉറക്കം വന്നു കുത്തിയിരിക്കുന്നു. അവർ ഇടക്ക് എന്നെ നോക്കും. ഞാൻ

💬 Comments

View all comments