0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 2 [Garuda]

Author : Garuda Read All Parts 2.6K

പറഞ്ഞു.

മിയ അടുക്കളയിലേക്ക് തിരിഞ്ഞതും ആവണി കതക് തുറന്നു പുറത്തേക്കു വന്നു ടൈമിംഗ്!!!!

അവൾ എന്നെ നോക്കി ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി. ഞാൻ ഓഫീസിൽ നിന്നും വന്ന അതെ പോലെ ബെഡിൽ കിടന്നു. നെഞ്ചിടിക്കുന്നത് പോലെ.. ഒരു നിമിഷം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കിൽ എല്ലാം തീരും. രണ്ടു പേരും അവരുടെ വഴിക്കു പോവും. മാത്രമല്ല അവർ ഇപ്പോൾ ഏറ്റവും നല്ല കൂട്ടുകാരാണ്.. അതും ഇല്ലാതാവും.. എന്നാൽ ഞാൻ ആരെ സ്നേഹിക്കും.. ആരോടായാലും എനിക്ക് സത്യം പറയാൻ പേടിയാണ്.. ഒരു കാര്യം ഉറപ്പാണ്.. സത്യം തിരിച്ചറിയുന്ന നിമിഷം അതോടെ എല്ലാ ബന്ധങ്ങളും അവസാനിക്കും. മൂന്നുപേരും മൂന്നു വഴിക്കാവും.. ആലോചിക്കാൻ വയ്യാ... ഇനി എങ്ങനെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോകണമെന്ന് എനിക്കറിയാൻ പാടില്ല. ആവണിയാണെങ്കിൽ ഒരു അനാഥയാണ് മാത്രമല്ല നാടൻ പെൺകുട്ടി.. എന്നാൽ മിയ നേരെ മറിച്ചാണ്.. അല്പം മോഡേൺ ആണ് എങ്കിലും അച്ചടക്കവും ബുദ്ധിയുമുള്ള പെണ്ണാണ്. എന്തും ഓപ്പൺ ആയി പറയും.. പതിയെ കണ്ണുകളടച്ചു ഞാൻ ചിന്തകളിൽ മുഴുകി..

""പോയി ഡ്രസ്സ്‌ മാറ്റടാ "" ശബ്ദം കേട്ടു ഞാൻ കണ്ണ് തുറന്നു. മുന്നിൽ ആവണിയും മിയയും.

""എന്താടാ നിനക്ക്. വയ്യേ "" നെറ്റിയിൽ കൈ വച്ചു മിയ ചോദിച്ചു.

""അവനു ഒരു കുഴപ്പവുമില്ല. പോയി കുളിക്കാൻ നോക്ക് "" ആവണി എന്നെയും അവളെയും നോക്കി പറഞ്ഞു.

കൂടുതൽ സംസാരിക്കാൻ നിൽക്കാതെ ഞാൻ ബാത്‌റൂമിൽ കയറി കുളിച്ചു വന്നു. അപ്പോഴേക്കും അവൾ ഫുഡ്‌ എല്ലാം റെഡി ആക്കി വന്നു. ഞാൻ വീട്ടിലേക്കു വിളിച്ചു. മിയയും അവളുടെ വീട്ടിലേക്കു വിളിക്കുന്നുണ്ട്.

💬 Comments

View all comments