Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 2 [Garuda]
മിയക്കു അവളുടെ അച്ഛൻ എന്നുപറഞ്ഞാൽ ജീവനാണ്. പക്ഷെ ആർക്കും വിളിക്കാനില്ലാതെ ഞങ്ങളെ ശല്യപെടുത്താതെ ഒരു മൂലയിലിരുന്നു ഫോണിൽ കളിക്കുകയാണ് ആവണി. കണ്ടപ്പോൾ എനിക്ക് പാവം തോന്നി. ഞാൻ വേഗം ഫോൺ cut ചെയ്തു.. പിന്നെ ഞങ്ങൾ ഓരോ കഥകൾ പറയാൻ തുടങ്ങി. പിന്നെ ഉറക്കത്തിലേക്കു...
രാവിലെ ആവണി തട്ടിവിളിച്ചെണീപ്പിച്ചു. മിയ ബാത്‌റൂമിൽ ആണെന്ന് തോന്നുന്നു. ഞാൻ സമയം നോക്കി 6 മണി..
""ഡീ കുറച്ചു നേരം കൂടി പ്ലീസ് ""
""വേണ്ട മതി എഴുന്നേൽക്കു വാ """ അവൾ കൈ പിടിച്ചു വലിക്കാൻ തുടങ്ങി. ഞാൻ ബലം പിടിച്ചു. നടക്കില്ലെന്നു മനസിലായ അവൾ പതിയെ എന്റെ അടുത്ത് കിടന്നു എന്നെ കെട്ടിപിടിച്ചു കിടന്നു. രാവിലെതന്നെ മൂഡ് കയറ്റാനായിട്ട് വന്നോളും എന്നും പറഞ്ഞു ഞാൻ അവളെയും കെട്ടിപിടിച്ചു കിടന്നു.
""അയ്യോ....."" എന്റെ ശബ്ദം കേട്ടു അവൾ ഞെട്ടി ചാടി.
""നീയെന്താ കാണിക്കുന്നേ അവൾ ഇറങ്ങി വരില്ലേ ""
""ആ ഇനി മുതൽ നേരത്തെ എണീറ്റില്ലെങ്കിൽ ഇതായിരിക്കും അവസ്ഥ ""
ഞാൻ തല ചൊറിഞ്ഞു.. ഓഹ് ഉറക്കത്തിന്റെ കാര്യത്തിൽ തീരുമാനമായി. ഞാൻ എണീറ്റിരുന്നതു കണ്ടു ആവണി അടുക്കളയിലേക്ക് പോയി. പിന്നെ തിരിച്ചു വന്നു ഒരു ഗ്ലാസ് ചായ തന്നു. ആ സമയം മിയ ഇറങ്ങി വന്നു...
""ആഹാ എന്ത് പറ്റി നേരത്തെയൊക്കെ എണീക്കാൻ തീരുമാനിച്ചോ "! എന്നെ കളിയാക്കി കൊണ്ടവൾ ചോദിച്ചു..
""അത് പിന്നെ ജീവിതത്തിൽ എന്തെങ്കിലും മാറ്റങ്ങളൊക്കെ വേണ്ടേ ""
അത് കേട്ടതും ആവണി ഉള്ളിൽ ചിരിക്കുന്നത് ഞാൻ കണ്ടു..
""നല്ല കാര്യം. ഗുഡ് ബോയ് ""
എന്നെ
💬 Comments
View all comments