Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 3 [Garuda]
ഞെട്ടിച്ചു കൊണ്ടാണ് അവരുടെ പേര് പറഞ്ഞത്. ചിലപ്പോൾ ഞാൻ അവരുടെ കൂടെ താമസിക്കുന്നത് കൊണ്ടാവാം.
""അപ്പോൾ മാഡത്തിന്റെ ഫാമിലി ""
""എല്ലാവരും നാട്ടിലുണ്ട്. ""
""മാഡം വിഷമിക്കരുത്. ഒരു സുഹൃത്തായി എന്നും ഞാൻ കൂടെയുണ്ടാവും. എന്താവിഷ്യത്തിനും മാഡത്തിന് എന്നെ വിളിക്കാം.."" എന്റെ വാക്കുകൾ കേട്ടു അവളുടെ മുഖത്തു അല്പം സന്തോഷം കൊണ്ടുവരാൻ കഴിഞ്ഞു.
""ഞാൻ റൂമിൽ പോകട്ടെ. വീട്ടിലൊക്കെ വിളിക്കണം "" ഞാൻ റൂമിൽ നിന്നും ഇറങ്ങി എന്റെ റൂമിലേക്ക് പോയി. പുറകെ വന്ന മാം വാതിലടച്ചു.
ആദ്യം കണ്ടപ്പോൾ ഭയങ്കര ദേഷ്യമുള്ള ആളാണെന്നു തോന്നി. പിന്നെ ചിരിച്ചു സംസാരിക്കുമ്പോൾ നല്ല കൂട്ട് ആണെന്ന് തോന്നി. പാർട്ടിയിൽ വച്ചു കണ്ടപ്പോൾ അല്പം മോഡേൺ ആണെന്ന് തോന്നി. എല്ലാത്തിനും ഉപരി വലിയൊരു ദുഃഖം ഉള്ളിൽ കൊണ്ടു നടക്കുന്ന ഒരു പാവം പെണ്ണാണ് അവൾ.. നമ്മൾ ചിന്തിക്കുന്നതിലും അപ്പുറം ഓരോരുത്തരെയും അടുത്തറിയുമ്പോൾ മാത്രമാണ് അവരുടെ യഥാർത്ഥ സ്വഭാവം അറിയുന്നത്..
ഞാൻ ഫോൺ എടുത്തു നോക്കി. മെസ്സേജുകൾ വന്നിട്ടുണ്ട്. ഞാൻ അയച്ച സെൽഫി കണ്ടു സന്തോഷത്തിലാണ് രണ്ടുപേരും. ഫ്രീ ആകുമ്പോൾ മെസ്സേജ് ചെയ്യാമെന്ന് പറഞ്ഞു വച്ചു. പതിയെ നീണ്ട ഉറക്കത്തിലേക്കു..
സമയമായപ്പോൾ എണീറ്റ് കുളിച്ചു പാന്റും കോട്ടും ധരിച്ചു മാഡത്തിനെ വെയിറ്റ് ചെയ്തു. നിമിഷങ്ങൾക്കകം പാന്റും കോട്ടും ധരിച്ചു ഒഫീഷ്യൽ ഡ്രെസ്സിൽ മാം വന്നു. ആ മുഖത്തേക്ക് നോക്കുമ്പോൾ ഒരു ചെറിയ പെൺകുട്ടിയെ കാണുന്നത് പോലെയാണ് ഫീൽ ചെയ്യുന്നത്.
പുറത്തിറങ്ങി taxi പിടിച്ചു ജികെ യുടെ ഫ്ലാറ്റിൽ എത്തി. വരുന്ന വഴിക്കു ഞാൻ നല്ലോണം തയ്യാറെടുത്തു. ഏത് വഴിക്കും ജികെ ഗ്രൂപ്പിന്റെ
💬 Comments
View all comments