0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 3 [Garuda]

Author : Garuda Read All Parts 5096

പ്രാവശ്യം പ്ലാൻ സബ്‌മിറ്റ് ചെയ്യാൻ നിന്റെ കൂടെ താമസിക്കുന്ന രണ്ടുപേരെയും എല്പിച്ചത്. ഞാൻ വിചാരിച്ചതു പോലെ ആവണി വീണ്ടും സെയിം പെൻഡ്രൈവിൽ ആണ് submit ചെയ്തത്. അതിൽ മിയയുടെ പ്ലാനിന്റെ കോപ്പി കൂടി ഉണ്ടായിരുന്നു.. ഇതിലും കൂടുതൽ ഡീറ്റെയിൽസ് വേണോ?""

ഒരു കുറ്റാന്വേഷകനെ പോലെ അവൾ സംസാരിച്ചു എന്നെ നോക്കിയപ്പോൾ. ഞാൻ കണ്ണും തള്ളി ഇരിക്കുകയായിരുന്നു.

""പേടിക്കണ്ട ഞാൻ ഇതൊരിക്കലും അവരോടു പറയില്ല.""

""ഞാൻ ആണ് അവർക്കു വരച്ചുകൊടുത്തത്. ടെൻഷൻ അടിച്ചിരിക്കുന്ന അവരെ കണ്ടപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല ""

""അതിനെന്താ അതൊരു നല്ല കാര്യമല്ലേ നീ ചെയ്തത്. അത് കൊണ്ടു നമ്മുടെ ബ്രാഞ്ചിന്റെ സ്ഥാനം ഏറ്റവും ഉയരത്തിലാണ്. അതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു. എല്ലാത്തിനും കാരണം നീയാണ് "" ഒരു നന്ദി സൂചകമായി അവൾ എന്നോട് പറഞ്ഞു.

""ഹോ എന്തായാലും എല്ലാം നല്ല രീതിയിൽ തീർന്നില്ലേ അത് മതി "" ഒരാശ്വാസത്തോടെ ഞാൻ പറഞ്ഞു.

""നിനക്ക് അവരിൽ ആരോടെങ്കിലും പ്രണയമുണ്ടോ"" ഒരു സംശയം തീർക്കാൻ എന്ന രീതിയിൽ അവളെന്നോട് ചോദിച്ചു.

""ഏയ്‌ ഇല്ല മാം... അല്ല ചേച്ചി ""

""പിന്നെ എനിക്ക് അറിയാമല്ലോ നിങ്ങൾ നല്ല കൂട്ടാണെന്നു. അന്ന് ആവണിക്ക് വേണ്ടി നീ എന്നോട് സംസാരിച്ചത് ഹോസ്പിറ്റലിൽ പോയതും എല്ലാം ""

""അയ്യോ അന്നങ്ങനെ ഒന്നും ഇല്ലായിരുന്നു. അന്ന് അവൾക്കു തീരെ വയ്യായിരുന്നു അതുകൊണ്ട് മാത്രമാണ് ""

""അതായതു ഇപ്പോൾ എന്തൊക്കെയോ ഉണ്ട് അല്ലെ "" ഞാൻ പറഞ്ഞതിലെ അബദ്ധം കണ്ടുപിടിച്ചു അവൾ പറഞ്ഞു.

""എന്താണ് ചേച്ചി എന്നെ ഒരു കുറ്റവാളിയെ ചോദ്യം ചെയ്യുന്നത് പോലെ "" ഞാൻ കളിയാക്കി ചോദിച്ചു.

""ഇപ്പോൾ നമ്മൾ ബെസ്റ്റ് ഫ്രണ്ട്‌സ് ആണ്. എല്ലാം തുറന്നു പറയണം. സ്നേഹിക്കുന്നത് ഒരു തെറ്റല്ലല്ലോ?""

"" അതൊക്കെ ശരിയാണ് എന്നാലും വെറുതെ എന്തിനാ ""

""എന്നാലും പറ ഞാൻ കേൾക്കട്ടെ. ഇപ്പോഴേ നിന്നെ കിട്ടൂ. പിന്നെ നമ്മൾ ബിസി ആവും.""

""അങ്ങനെ ചോദിച്ചാൽ ഞാൻ പറയാം ചേച്ചി. സത്യത്തിൽ ഞാൻ ഇപ്പോൾ ഒരു ധർമ്മ സങ്കടത്തിലാണ്.. ആരോടും തുറന്നു പറയാൻ പറ്റാത്ത അവസ്ഥ. ആദ്യമായിട്ടാണ്

💬 Comments

View all comments