0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 3 [Garuda]

Author : Garuda Read All Parts 9.1K

ആണ് ""

""ആഹാ എന്താ പേര് ""

""സോഫിയ ജോൺ "" ചിരിച്ചു കൊണ്ടു മാഡം പറഞ്ഞു.

""ഇവനെ വിടണ്ട കേട്ടോ. ആളൊരു പുലിയാണ്. നിങ്ങളുടെ കമ്പനിയെ ഇവൻ ഉയരത്തിൽ എത്തിക്കും.. അത്രയ്ക്ക് മിടുക്കനാണ്. പക്ഷെ ആർക്കും പിടികൊടുക്കില്ല. അതാണിവന്റെ സ്വഭാവം ""

എന്നെ കുറിച്ച് പറഞ്ഞത് കേട്ടു ഞാൻ തലതാഴ്ത്തി ഒന്ന് ചിരിച്ചു. പിന്നെ പതിയെ മാഡത്തിനെ നോക്കി. മുഖത്തെ അമ്പരപ്പ് മാറാതെ നിൽക്കുകയാണ് മാം. എന്തായാലും കുറച്ചു നേരം കൂടി അവിടെ ഇരുന്നു സംസാരിച്ചു. ഞങ്ങൾ അപ്പച്ചനെ വിളിച്ചു സർപ്രൈസ് കാണിച്ചു കൊടുത്തു. അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ നിന്നും ഫുഡ്‌ കഴിച്ചു ഞങ്ങൾ റൂമിലേക്ക്‌ മടങ്ങി.

പുലർച്ചെ 5 മണിക്കാണ് റിട്ടേൺ ഫ്ലൈറ്റ്. റൂമിലെത്തിയപ്പോൾ തന്നെ 7 മണിയായി. ഇന്നിനി ഫുഡ്‌ ഒന്നും വേണ്ട. ഞാൻ സ്വിമ്മിംഗ് പൂളിന്റെ അരികിൽ പോയി ചൂടുള്ള കാറ്റു കൊണ്ടിരുന്നു. ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു ഒരു നിക്കറും ബനിയനും ഇട്ടു മാഡം വന്നു അടുത്തിരുന്നു.

""നീ ഞാൻ വിജാരിച്ച ആളല്ല ജയ്സാ.. എങ്ങനെ നിന്നോട് നന്ദി പറയണമെന്നനിക്കറിയില്ല. ഈ മീറ്റിംഗ് കഴിയുന്നത് വരെ ഞാൻ അനുഭവിച്ച ടെൻഷൻ എത്രയാണെന്ന് എനിക്ക് മാത്രമേ അറിയൂ ""എന്റെ മുഖത്തു നോക്കാതെ പൂളിലെ വെള്ളത്തിലേക്ക് നോക്കി മാം പറഞ്ഞു.

""എന്തിനാ മാം നന്ദിയൊക്കെ. മാഡത്തിന്റെ ടെൻഷൻ ഞാൻ കണ്ടതാണ്. എങ്ങനെയെങ്കിലും ഈ ബിസിനസ്‌ നേടിയെടുക്കാൻ ആയിരുന്നു ഞാൻ പ്ലാൻ ഇട്ടതു. ദൈവം സഹായിച്ചു അതിങ്ങനെ തീർന്നു. ഇനിയല്ലെങ്കിലും മാഡത്തിന് വേണ്ടി ഞാൻ അത് നേടും ""

""നിന്റെ ഈ കോൺഫിഡൻസ് ലെവൽ അത് മാത്രം

💬 Comments

View all comments