0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 3 [Garuda]

Author : Garuda Read All Parts 9.1K

കിട്ടിയാൽ മതി ജീവിതത്തിൽ രക്ഷപെടാൻ. ""

""എന്ത് കോൺഫിഡൻസ്. തോന്നുന്നത് ചെയ്യും അത്രേയുള്ളൂ മാം ""

""നീ ആദ്യം ഈ മാം വിളി നിർത്തു. ഇപ്പോൾ എനിക്ക് നിന്നോട് ഒരു ബഹുമാനം ആണ്. നീയെന്നെ ചേച്ചി എന്ന് വിളിച്ചാൽ മതി. എനിക്കും കൂടെയാരെങ്കിലും ഉണ്ട് എന്നൊരു തോന്നൽ ഉണ്ടാവും ""

""തോന്നൽ അല്ല ഉണ്ട് എന്ന് തന്നെ കൂട്ടിക്കോ പോരെ ""

""ഈ ഉപകാരത്തിനു നിനക്കെന്താ ഗിഫ്റ്റ് വേണ്ടേ "" സന്തോഷത്തിൽ അവൾ എന്നോട് ചോദിച്ചു.

""എനിക്കൊരു കാര്യം അറിഞ്ഞാൽ മാത്രം മതി..""

""എന്ത് കാര്യം "!

""എന്ത് കൊണ്ടു എന്നെ ഈ യാത്രക്ക് സെലക്ട്‌ ചെയ്തു. അന്ന് ഓഫീസിൽ നിന്നും ചോദിച്ചപ്പോൾ ഞാൻ brilliant ആണെന്ന് പറഞ്ഞു. പക്ഷെ അതിനും മാത്രം ഞാൻ ഓഫീസിൽ ഒന്നും ചെയ്തിട്ടില്ല. പിന്നെ രാവിലെ ഫുഡ്‌ കഴിക്കുമ്പോഴും എന്നെ നല്ലോണം അറിയാമെന്നു പറഞ്ഞു. ഇതിനുള്ള ഉത്തരം മാത്രം തന്നാൽ മതി...""

""അത്രേയൊള്ളൂ.. ഹഹ.. നീ പറഞ്ഞല്ലോ ഓഫീസിനു വേണ്ടി നീ ഒന്നും ചെയ്യില്ലെന്ന്.. അപ്പോൾ ആവണിക്കും മിയയ്ക്കും അന്ന് പ്ലാൻ വരച്ചതാരാ!!""

ഒരു കളിയാക്കി ചിരിയോടെ അവളത് പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടി. ഞങ്ങൾക്ക് മൂന്ന് പേർക്കും മാത്രം അറിയാവുന്ന കാര്യം മാം എങ്ങനെ അറിഞ്ഞു. ഇനി അവരെങ്ങാനും പറഞ്ഞോ. ഏയ്‌ ഇല്ല അവർ പറയില്ല അതുറപ്പാണ്.

""എന്താ ജെയ്‌സ ഞെട്ടി പോയോ.."" എന്റെ ചിന്തകളെ മാറ്റി അവൾ ചോദിച്ചു.

""മാം ഇതെങ്ങനെ അറിഞ്ഞു ""

""മാം അല്ല. ചേച്ചി എന്ന് വിളിക്കു എന്നാൽ പറയാം ""

"" ok

💬 Comments

View all comments