0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 3 [Garuda]

Author : Garuda Read All Parts 9.1K

ചേച്ചി ഇതെങ്ങനെ അറിഞ്ഞു "" അത്രെയും ദിവസം മാം എന്ന് വിളിച്ചിട്ട് പെട്ടെന്ന് ചേച്ചീന്ന് വിളിക്കുമ്പോൾ ഒരു മടിപോലെ.

""ജെയ്‌സാ.. നിന്റെ അത്ര ബുദ്ധിയില്ലെങ്കിലും കുറച്ചൊക്കെ എനിക്കുണ്ട്. അന്ന് ആവണി പ്ലാൻ പെൻഡ്രൈവിൽ സബ്‌മിറ്റ് ചെയ്തു കഴിഞ്ഞു. ഞാനതൊന്നു ചെക്ക് ചെയ്തു. അപ്പോഴാണ് വേറെ കുറെ പ്ലാനുകളും ചിത്രങ്ങളും അതിൽ കിടക്കുന്ന ഫോൾഡറിൽ കണ്ടത്. അതിന്റെ കൂടെ നിന്റെ കുറെ ഫോട്ടോയും മറ്റും ഞാൻ കണ്ടു. അപ്പോൾ തന്നെ എനിക്ക് സംശയം തോന്നി. പിന്നെ ആ സംശയം ക്ലിയർ ചെയ്യാൻ വേണ്ടി ഞാൻ രണ്ടാമത്തെ പ്രാവശ്യം പ്ലാൻ സബ്‌മിറ്റ് ചെയ്യാൻ നിന്റെ കൂടെ താമസിക്കുന്ന രണ്ടുപേരെയും എല്പിച്ചത്. ഞാൻ വിചാരിച്ചതു പോലെ ആവണി വീണ്ടും സെയിം പെൻഡ്രൈവിൽ ആണ് submit ചെയ്തത്. അതിൽ മിയയുടെ പ്ലാനിന്റെ കോപ്പി കൂടി ഉണ്ടായിരുന്നു.. ഇതിലും കൂടുതൽ ഡീറ്റെയിൽസ് വേണോ?""

ഒരു കുറ്റാന്വേഷകനെ പോലെ അവൾ സംസാരിച്ചു എന്നെ നോക്കിയപ്പോൾ. ഞാൻ കണ്ണും തള്ളി ഇരിക്കുകയായിരുന്നു.

""പേടിക്കണ്ട ഞാൻ ഇതൊരിക്കലും അവരോടു പറയില്ല.""

""ഞാൻ ആണ് അവർക്കു വരച്ചുകൊടുത്തത്. ടെൻഷൻ അടിച്ചിരിക്കുന്ന അവരെ കണ്ടപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല ""

""അതിനെന്താ അതൊരു നല്ല കാര്യമല്ലേ നീ ചെയ്തത്. അത് കൊണ്ടു നമ്മുടെ ബ്രാഞ്ചിന്റെ സ്ഥാനം ഏറ്റവും ഉയരത്തിലാണ്. അതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു. എല്ലാത്തിനും കാരണം നീയാണ് "" ഒരു നന്ദി സൂചകമായി അവൾ എന്നോട് പറഞ്ഞു.

""ഹോ എന്തായാലും എല്ലാം നല്ല രീതിയിൽ തീർന്നില്ലേ അത് മതി "" ഒരാശ്വാസത്തോടെ ഞാൻ പറഞ്ഞു.

""നിനക്ക് അവരിൽ ആരോടെങ്കിലും പ്രണയമുണ്ടോ""

💬 Comments

View all comments