Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 3 [Garuda]
ഒരു സംശയം തീർക്കാൻ എന്ന രീതിയിൽ അവളെന്നോട് ചോദിച്ചു.
""ഏയ് ഇല്ല മാം... അല്ല ചേച്ചി ""
""പിന്നെ എനിക്ക് അറിയാമല്ലോ നിങ്ങൾ നല്ല കൂട്ടാണെന്നു. അന്ന് ആവണിക്ക് വേണ്ടി നീ എന്നോട് സംസാരിച്ചത് ഹോസ്പിറ്റലിൽ പോയതും എല്ലാം ""
""അയ്യോ അന്നങ്ങനെ ഒന്നും ഇല്ലായിരുന്നു. അന്ന് അവൾക്കു തീരെ വയ്യായിരുന്നു അതുകൊണ്ട് മാത്രമാണ് ""
""അതായതു ഇപ്പോൾ എന്തൊക്കെയോ ഉണ്ട് അല്ലെ "" ഞാൻ പറഞ്ഞതിലെ അബദ്ധം കണ്ടുപിടിച്ചു അവൾ പറഞ്ഞു.
""എന്താണ് ചേച്ചി എന്നെ ഒരു കുറ്റവാളിയെ ചോദ്യം ചെയ്യുന്നത് പോലെ "" ഞാൻ കളിയാക്കി ചോദിച്ചു.
""ഇപ്പോൾ നമ്മൾ ബെസ്റ്റ് ഫ്രണ്ട്‌സ് ആണ്. എല്ലാം തുറന്നു പറയണം. സ്നേഹിക്കുന്നത് ഒരു തെറ്റല്ലല്ലോ?""
"" അതൊക്കെ ശരിയാണ് എന്നാലും വെറുതെ എന്തിനാ ""
""എന്നാലും പറ ഞാൻ കേൾക്കട്ടെ. ഇപ്പോഴേ നിന്നെ കിട്ടൂ. പിന്നെ നമ്മൾ ബിസി ആവും.""
""അങ്ങനെ ചോദിച്ചാൽ ഞാൻ പറയാം ചേച്ചി. സത്യത്തിൽ ഞാൻ ഇപ്പോൾ ഒരു ധർമ്മ സങ്കടത്തിലാണ്.. ആരോടും തുറന്നു പറയാൻ പറ്റാത്ത അവസ്ഥ. ആദ്യമായിട്ടാണ് ഞാൻ ഇതൊരാളോട് പറയുന്നത്. അതും ചേച്ചിയോട് ""
""എന്നാ പറ നമുക്കൊരു സൊല്യൂഷൻ കാണാലോ "" കഥ കേൾക്കാനുള്ള മൂഡിൽ ഫോൺ സൈഡിൽ വച്ചു കാൽ മുകളിൽ കയറ്റി മടക്കിവച്ചു തുടകളും കാട്ടി കൈമടക്കി പിടിച്ചു അവൾ എന്നെ നോക്കിയിരുന്നു. ഞാൻ പതിയെ എണീറ്റു നിന്നു.
ആവണിയെ കണ്ടത് മുതൽ അവളോട് ദേഷ്യം തോന്നിയതും പിന്നെ അവളുടെ അവസ്ഥ കണ്ടു അവളെ സഹായിച്ചതും അവളുടെ ഒറ്റപെട്ട ജീവിതവും ഞങ്ങൾ ഒരുമിച്ചു
💬 Comments
View all comments