Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 3 [Garuda]
താമസിക്കാൻ ഉണ്ടായ സാഹചര്യവും രണ്ടു പേരും ഒരേ സമയത്തു ഇഷ്ടം തുറന്നു പറഞ്ഞതും പിന്നീട് മിയ ഞങ്ങളുടെ സംസാരം കേട്ടത് വരെ ഞാൻ പറഞ്ഞു നിർത്തി!!!
""എടാ മോനെ നീ ആകെ പെട്ടിരിക്കുകയാണല്ലോ. ഇനിയിപ്പോൾ ആരെ സ്വീകരിക്കും. അനാഥയായ ആവണിയേയോ അതോ മിയയെയോ? എന്നിട്ട് മിയ എന്ത് ചെയ്തു?""
""അതെനിക്കറിയില്ല. ഒന്നെനിക്കറിയാം മിയക്കു ഇപ്പോഴും എന്നോട് സ്നേഹമുണ്ട്. ""
""അതെങ്ങനെ മനസിലായി. പിന്നീടെന്ത് സംഭവിച്ചു അത് പറ ""
ഞാൻ എന്റെ ഫോൺ എടുത്തു whatsap ഓപ്പൺ ചെയ്തു. രണ്ടു പേരുടെയും നിരവധി മെസ്സേജുകൾ ഓപ്പൺ ചെയ്യാതെ കിടക്കുന്നതു മാഡത്തിന് കാണിച്ചു കൊടുത്തു..
""എന്തുവാടാ ഇത്. നീ ബാക്കി പറ.. എന്നിട്ട് നോക്കാം "" ആകാംഷയോടെ അവൾ കാതോർത്തിരുന്നു.
വീണ്ടും ഞാൻ തുടർന്ന് പറഞ്ഞു.. മിയ പിന്നെ എന്നോട് മിണ്ടാൻ അൽപ്പം ദേഷ്യം കാണിച്ചു.. അന്ന് ഓഫീസിൽ നിന്നും ചേച്ചിയുടെ അനുവാദം വാങ്ങി ഞാനും മിയയും പോയില്ലേ. അന്ന് അവളുടെ യഥാർത്ഥ സ്നേഹം ഞാൻ മനസിലാക്കി. ഞങ്ങൾ ഒരുപാട് കിസ്സ് ചെയ്തു. അവൾ കരഞ്ഞുകൊണ്ടാണ് ഓരോന്നും ചെയ്തത്. അവളുടെ ഓരോ പ്രവർത്തിയിലും ഞാൻ നഷ്ടപ്പെടുമെന്ന ഭയം അവളിൽ പ്രകടമായിരുന്നു. അത് പുറത്ത് കാണിക്കാൻ ഒരിക്കലും അവൾ തയ്യാറല്ല. എനിക്കും ആവണിക്കും വേണ്ടി പല സന്ദർഭങ്ങളിലും അവൾ മാറി തന്നിട്ടുണ്ട്.. ഇനിയെന്താണ് സംഭവിക്കുക എന്ന് എനിക്കൊരു എത്തും പിടിയുമില്ല..
എന്റെ കഥകേട്ടു ആകെ ത്രില്ലടിച്ചിരിക്കുന്ന മാമിനെയാണ് ഞാൻ കണ്ടത്. സമയം ഒരുപാടായിരിക്കുന്നു. ശരീരത്തെ തഴുകുന്ന ഇളം ചൂടുള്ള കാറ്റ് കൊണ്ടു ആ പൂളിനരികിൽ ഞാനും അവളും ഒരു നിമിഷം
💬 Comments
View all comments