Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 3 [Garuda]
ഞാൻ ആത്മാർത്ഥമായി പറഞ്ഞു.
"" ഈ ഒരൊറ്റ ദിവസം എനിക്ക് ഒരുപാട് സമയം കിട്ടിയത് പോലെ "" എന്റെ കൈകളിലെ പിടുത്തം വിടാതെ എന്റെ തോളിലേക്ക് അവളുടെ തല ചായ്ച്ചു..
""ഇനിയും ഒരുപാട് കാലം നമ്മുടെ മുന്നിൽ ഉണ്ട്. ഒറ്റക്കാണെന്ന തോന്നൽ ഒരിക്കലും ഉണ്ടാവാൻ പാടില്ല. ഇടയ്ക്കു വീട്ടിൽ പോയി മമ്മിയെയും പപ്പയെയും കാണണം. അവരൊക്കെ ചേച്ചിയെ കാണാതെ ഒരുപാട് ദുഖിക്കുന്നുണ്ടാവും ""
""ഉം എന്തായാലും പോകണം. എനിക്കും ഇപ്പോൾ അവരെ കാണാൻ തോന്നുവാ.. "" എന്റെ തോളിൽ തല കേറ്റിവച്ചു ഒന്ന് കൂടി അവൾ അടുത്തിരുന്നു.
""എന്തായാലും പോകണം. എന്നിട്ട് ഒരു പുതിയ കൂട്ടുകാരനെ കിട്ടിയ കഥയും ഓഫീസിലെ കാര്യങ്ങളും എല്ലാം പറയണം. കുറച്ചു ദിവസം അവരുടെ കൂടെ ചിലവഴിക്കണം ""
""ഉം. ഞാൻ രാവിലെ പപ്പയെ വിളിച്ചു പറഞ്ഞോളാം. നീ വരുന്നോ എന്റെ കൂടെ. എന്റെ മമ്മിയെയും പപ്പയെയും കാണാൻ "" എന്റെ കൈ തണ്ടയിൽ സ്നേഹത്തോടെ രണ്ടു കൈകൾ കൊണ്ടും പിടിച്ചു അവൾ ചോദിച്ചു.
""ഞാനും വരും ഒരു ദിവസം. എനിക്കും കാണണം. ആ നാടും വീടും എല്ലാം "" പതിയെ അവളുടെ മുടിയിൽ തലോടി കൊണ്ടു ഞാൻ പറഞ്ഞു.
""ടാ "" സ്നേഹത്തോടെ അവൾ വിളിച്ചു.
""ഉം "" ശാന്തമായി ഞാനൊന്നു മൂളി.
""നീയിത്രെയും ദിവസം അടുത്തുണ്ടായിട്ടും ഒന്ന് സംസാരിക്കാൻ പോലും നമ്മൾക്ക് കഴിഞ്ഞില്ലല്ലോ ""
""എല്ലാത്തിനും അതിന്റെതായ സമയമുണ്ട്. ഇപ്പോൾ അല്ലെ ഞാനും ഈ ചേച്ചിയെ അടുത്തറിയുന്നത്""" എന്റെ കൈ അവളുടെ കൈ തണ്ടയിൽ പിടിച്ചു അവളെ ഒന്ന് കൂടി
💬 Comments
View all comments