0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 3 [Garuda]

Author : Garuda Read All Parts 9.2K

ചേർത്ത് പിടിച്ചു.

""എന്നാലും ഓഫീസിൽ നിന്നും ഞാനെന്തെങ്കിലും നിന്നോട് ദേഷ്യപ്പെട്ടു പറഞ്ഞിട്ടുണ്ടെങ്കിൽ അതൊന്നും മനസ്സിൽ വെക്കരുത് ""

""ഏയ്‌ ഒരിക്കലുമില്ല.. അല്ല പോകേണ്ടേ 12.30 ആയി "" അവളുടെ ദേഹത്ത് നിന്നും കൈ മാറ്റികൊണ്ട് ഞാൻ ചോദിച്ചു.

അപ്പോഴാണ് അവളും അതോലോചിച്ചത്. കുറച്ചു നേരം ഞങ്ങളുടെ ശബ്ദം മാത്രമേ ഈ ലോകത്തുണ്ടായിരുന്നുള്ളു എന്ന് തോന്നി പോയി. ആകെ ഒരു നിശബ്ദത. എന്നിൽ നിന്നും പതിയെ അവൾ വിട്ടുമാറി. ഒരു ചെറിയ സങ്കടത്തോടെ അവൾ എന്നെ നോക്കി.

""നമുക്കൊരു സെൽഫി എടുത്താലോ ""

""അതെ എനിക്കും വേണം. ഈ ഒരു ദിവസം ഞാൻ ഒരിക്കലും മറക്കില്ല "" സങ്കടം മാറിയ അവളുടെ മുഖത്തു ഒരു കൊച്ചു സന്തോഷം ഞാൻ കണ്ടു.

ഫോൺ എടുത്തു ക്യാമറ ഓൺ ചെയ്ത ഞാൻ എണീറ്റ് നിന്നു ഫോൺ മുകളിലേക്കുയർത്തി. അവൾ എന്റെ അടുത്ത് വന്നു ചേർന്ന് നിന്നു. ആദ്യം അങ്ങനെ ഒരു സെൽഫി എടുത്തു. പിന്നെ ഞാൻ അവളുടെ ചുമലിൽ കൈവച്ചു ഒന്നുകൂടി ചേർത്ത് പിടിച്ചു കൊണ്ടു ഫോട്ടോ എടുത്ത്. പതിയെ അവൾ എന്റെ അരയിൽ കൂടി കയ്യിട്ട് ഫോട്ടോയെടുത്തു. ക്യാമെറയിൽ അവളുടെ മുഖത്തെ സന്തോഷം മാറുന്നത് ഞാൻ കണ്ടു..

കൈ താഴ്ത്തി അതെ നിൽപ്പിൽ അവളുടെ മുഖത്തേക്ക് ഞാൻ നോക്കി. അവളും എന്റെ കണ്ണുകളിലേക്ക് നോക്കി.

""എന്ത് പറ്റി ഒരു സങ്കടം ""

അവൾ ഒന്നുമില്ലെന്ന് തലയാട്ടി കൊണ്ട് എന്നെത്തന്നെ നോക്കി നിന്നു.

""മതിയില്ലേ. ഇനി എടുക്കണോ "" ഞാൻ ചോദിക്കുന്നതൊന്നും അവൾ ശ്രദ്ധിച്ചില്ല.

പതിയെ തല താഴ്ത്തി നിന്നു.

""കൂയ്

💬 Comments

View all comments