Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 3 [Garuda]
""എന്ത് ഉറക്കമാണിത്. എത്ര നേരായി വിളിക്കുന്നു "" ദേഷ്യത്തോടെ മിയ ചോദിച്ചു.
ഞാൻ ഫോൺ എടുത്തു. സമയം 5.30. ശേ.... ഒരുപാട് നേരം ഉറങ്ങിയിരിക്കുന്നു. ശരീരമൊക്കെ നല്ല വേദന.. കയ്യുയർത്തി ഒന്ന് മൂരിനിവർന്നു. രണ്ടു പേരും എന്റെ അടുത്തിരുന്നു. പോയ കാര്യം എന്തായെന്നു ചോദിച്ചു. ഞാൻ ഉണ്ടായ കാര്യങ്ങൾ അവരോടു പറഞ്ഞു..
""അടിപൊളി മാഡത്തിന്റെ മുമ്പിൽ ഒരു ക്രെഡിറ്റ് ആയല്ലോ."" സന്തോഷത്തോടെ ആവണി പറഞ്ഞു.
""ആകെ കരിവാളിച്ചു വന്നിരിക്കുന്നു. നിനക്ക് ഉറക്കമൊന്നുമില്ലായിരുന്നോ അവിടെ"" സംശയത്തോടെ മിയ ചോദിച്ചു.
""എന്തുറക്കം.. മാഡത്തിന്റെ കൂടെ ഓരോ കാര്യങ്ങൾ സംസാരിച്ചു പിന്നെ അവരുടെ കൂടെ കിടന്നുറങ്ങി "" അവരെ ഒന്ന് പിരികയറ്റി ഞാൻ പറഞ്ഞു.
"" ഉണ്ടാവും.. ആർക്കറിയാം സത്യം "" കുശുമ്പോടെ ആവണി പറഞ്ഞു. അവളുടെ മുഖം കാണാൻ നല്ല ഭംഗി ആയിരുന്നു അപ്പോൾ.
""ശരിയാ ഇവനെ വിശ്വസിക്കാൻ പറ്റില്ല അലവലാതി "" മിയയും കൂടി പറഞ്ഞപ്പോൾ എനിക്ക് ചിരിവന്നു..
എന്റെ ചിരികണ്ടു രണ്ടുപേരും പ്ലാനിട്ടു തലയിണ കൊണ്ട് എന്നെ ഒരുപാട് തല്ലി.. പിന്നെ വിശേഷങ്ങൾ പങ്കുവെച്ചു..
""മാഡം എങ്ങനെ ഉണ്ടായിരുന്നു ബോറടിപ്പിച്ചോ? ഇവിടുത്തെ പോലെ തന്നെയായിരുന്നോ അവിടെയും? "" മിയയുടെ ചോദ്യം..
""ഏയ് അവരൊരു പാവമാണ്.. നമ്മൾ അറിയാത്ത കുറെ ബുദ്ധിമുട്ടുകൾ അവരുടെ ജീവിത്തിൽ ഉണ്ട്. ""
""എന്നിട്ട് നിന്നോട് എന്തെങ്കിലും പറഞ്ഞോ "" പുറകെ ആവണിയുടെ ചോദ്യം.
""എന്നോടെന്തു പറയാൻ. എനിക്ക് അവരുടെ മുഖത്തു നിന്നും മനസിലായ കാര്യമാണ് "" ഞാനൊരു നുണ തട്ടിവിട്ടു.
""ഓഹോ അപ്പോൾ നിനക്ക് അതായിരുന്നോ പണി. നല്ലോണം നോക്കിയിട്ടുണ്ടാവുമല്ലോ ഇത്രയൊക്കെ മനസിലാവാണമെങ്കിൽ
💬 Comments
View all comments