Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 3 [Garuda]
ഉറങ്ങി കഴിഞ്ഞു എനിക്ക് നിന്നോട് സംസാരിക്കണം ""
""എന്ത് പറ്റി മോളെ ""
""എന്തായിരുന്നു രണ്ടുപേരുടെയും ചിരി. ഇന്ന് രാത്രി എനിക്ക് സംസാരിച്ചേ മതിയാവൂ ""
""Ok പക്ഷെ നീ ഉറങ്ങാതിരുന്നാൽ മതി ""
അതിനു അവൾ മറുപടിയൊന്നും പറഞ്ഞില്ല. ഒന്നും മിണ്ടാതെ കമ്പ്യൂട്ടറിൽ മാത്രം നോക്കിയിരുന്നു. അപ്പുറത്ത് മിയയുടെ അവസ്ഥ നോക്കിയപ്പോൾ അവൾ എന്നെ നോക്കി അങ്ങോട്ട് ചെല്ലാൻ ആംഗ്യം കാണിച്ചു.
ഞാൻ എണീറ്റ് ചെന്നു അവളുടെ അടുത്തിരുന്നു.
""എന്താണ് മാമിന്റെ അടുത്ത് ഒരു ചിരിയും കളിയും കൂടുതൽ അടുക്കണ്ട എനിക്കിഷ്ടല്ല "" ഒരൊറ്റ പറച്ചിലിൽ ദേഷ്യത്തോടെ എന്നോട് കാര്യം പറഞ്ഞു.
""ഒന്നും ഇല്ലെടീ നമ്മുടെ പ്ലാനിന്റെ റിസൾട്ട് നാളെയാണെന്നും ഇന്നലെ മീറ്റിംഗ് സക്സസ് ആയ കാര്യവും സംസാരിച്ചതായിരുന്നു ""
""ആയാൽ നല്ലത്. അല്ലെങ്കിൽ നിന്നെ ശരിയാക്കും. ആവണി നല്ല ദേഷ്യത്തിലാണെന്നു തോന്നുന്നു ""
""അവൾക്കും ഞാൻ മാമിനോട് സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല. ഇന്ന് രാത്രി നീ ഉറങ്ങുമ്പോൾ എന്നോട് അതിനെ കുറിച്ച് സംസാരിക്കണമെന്നാണ് പറയുന്നത്. നോക്കാം. എന്തായാലും ഇന്നു മോള് നല്ലോണം ഉറങ്ങിക്കോ. ഞാൻ അവളോട് സംസാരിച്ചിരുന്നോളാം ""
""ആ എന്തെങ്കിലും ആവട്ടെ "" അവൾക്കു അൽപ്പം അസ്സൂയ ഉള്ളത് പോലെ തോന്നി ആ പറച്ചിലിൽ.
ഞാൻ എണീറ്റ് പോന്നു. എങ്ങനെയോ സമയം കടന്നുപോയി. കൂടുതൽ ഒന്നും ഞങ്ങൾ സംസാരിച്ചില്ല.
രാത്രി കിടക്കാൻ നേരം മിയ എന്നെ മൈൻഡ് ചെയ്യാതെ ഉറങ്ങാൻ കിടന്നു.. അവളുടെ മനസ്സിൽ ഞാൻ ആവണിയോട് ഇന്നു രാത്രി സംസാരിക്കുന്നതു ഇഷ്ടമല്ലെന്നു ആ നോട്ടത്തിൽ നിന്നും മനസിലായി. എങ്കിലും അവൾ അത് പരമാവധി പുറത്തു കാണിക്കാതെ കിടന്നുറങ്ങി. ലൈറ്റ് ഓഫ് ചെയ്ത് വരുന്നതിനു മുൻപ് ആവണി എന്നെ നോക്കി ശരിയാക്കി തരാം എന്നൊരു മുഖഭാവം എന്നെ കാണിച്ചു കൊണ്ടു കിടന്നു..
സമയം മുന്നോട്ടു നീങ്ങി. എനിക്കാണെങ്കിൽ ആവണി വരുമെന്ന് പറഞ്ഞതിന് ശേഷം ഉറക്കവും വരുന്നില്ല.. കുറെ നേരം കണ്ണ് തുറന്നു കിടന്നു. എപ്പോഴോ ആവണി എന്നെ വന്നു തട്ടിയപ്പോൾ ആണ് പാതിയുറക്കത്തിൽ നിന്നും ഞാൻ എഴുനേൽക്കുന്നത്. മുന്നിൽ അവളുടെ സാന്നിധ്യം അറിഞ്ഞപ്പോഴാണ് അവളെ കാത്തുനിന്ന്
💬 Comments
View all comments