0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 3 [Garuda]

Author : Garuda Read All Parts 9.2K

നീ വിജയിക്കണമെന്നാണ് എന്റെ ആഗ്രഹം. നിന്റെ കഴിവ് എല്ലാരുമൊന്നറിയട്ടെ.""

""അതെന്തെങ്കിലുമാവട്ടെ. ജികെ ഗ്രൂപ്പിന്റെ ബിസിനസ്‌ കിട്ടിയ കാര്യം എംഡി യെ അറിയിച്ചിരുന്നോ ""

""അത് അന്ന് തന്നെ മെയിൽ ചെയ്തിരുന്നു. Whatsaapp ലും അയച്ചിട്ടിട്ടുണ്ട്. മെസ്സേജ് നോക്കിയിട്ട് പോലുമില്ല. എന്തെങ്കിലും തിരക്കിൽ ആവും""

""ഉം ഉം.. എന്നാൽ ഞാൻ പോട്ടെ അധികമിരുന്നാൽ എല്ലാവരും ശ്രദ്ധിക്കും ""

""ശരി. പക്ഷെ ഞാൻ പറഞ്ഞ കാര്യം മറക്കരുത് ""

""ഏത് കാര്യം ""

""ഫ്രീ ആവുമ്പോൾ ഫ്ലാറ്റിലേക്ക് ഒന്ന് വരുന്നത് ""

""ഏയ്‌ അതങ്ങനെ മറക്കാൻ പറ്റുമോ ""

ചിരിച്ചു കൊണ്ടു ഞാൻ പുറത്തേക്കിറങ്ങി. ചിരിച്ചു കൊണ്ടു സീറ്റിലേക്കു നടന്ന ഞാൻ ആവണിയുടെ തീകണ്ണുകൾ കണ്ടു ചിരി പൊടുന്നനെ മാറ്റി. അപ്പുറത്ത് അതേപോലെ ദേഷ്യം മുഖത്തു കാട്ടി മിയയും ഇരിക്കുന്നുണ്ടായിരുന്നു..

"" കൂടുതൽ ഒന്നും പറയുന്നില്ല. ഇന്ന് രാത്രി മിയ ഉറങ്ങി കഴിഞ്ഞു എനിക്ക് നിന്നോട് സംസാരിക്കണം ""

""എന്ത് പറ്റി മോളെ ""

""എന്തായിരുന്നു രണ്ടുപേരുടെയും ചിരി. ഇന്ന് രാത്രി എനിക്ക് സംസാരിച്ചേ മതിയാവൂ ""

""Ok പക്ഷെ നീ ഉറങ്ങാതിരുന്നാൽ മതി ""

അതിനു അവൾ മറുപടിയൊന്നും പറഞ്ഞില്ല. ഒന്നും മിണ്ടാതെ കമ്പ്യൂട്ടറിൽ മാത്രം നോക്കിയിരുന്നു. അപ്പുറത്ത് മിയയുടെ അവസ്ഥ നോക്കിയപ്പോൾ അവൾ എന്നെ നോക്കി അങ്ങോട്ട്‌ ചെല്ലാൻ ആംഗ്യം കാണിച്ചു.

ഞാൻ എണീറ്റ് ചെന്നു അവളുടെ അടുത്തിരുന്നു.

""എന്താണ് മാമിന്റെ അടുത്ത് ഒരു ചിരിയും കളിയും കൂടുതൽ അടുക്കണ്ട എനിക്കിഷ്ടല്ല "" ഒരൊറ്റ പറച്ചിലിൽ ദേഷ്യത്തോടെ എന്നോട് കാര്യം പറഞ്ഞു.

""ഒന്നും ഇല്ലെടീ നമ്മുടെ പ്ലാനിന്റെ

💬 Comments

View all comments