0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 4 [Garuda]

Author : Garuda Read All Parts 1.7K

പോട്ടെ.. എന്നാ നാട്ടിൽ പോണേ.. മമ്മിയെയും ഡാഡിയെയും കാണേണ്ടേ?"" ""ഉം കാണണം. ഓഫീസിലെ തിരക്ക് നിനക്കറിയാമല്ലോ.. അടുത്ത ലീവിന് പോകണം. അവരും വെയിറ്റ് ചെയ്തിരിക്കുകയാണ് "" ""എന്റെ അന്വേഷണം പറയണം "" ""അതല്ലേ കോമഡി... നിന്റെ കാര്യമെല്ലാം ഞാൻ പറഞ്ഞു. അപ്പോൾ അവർ നിന്നെ കുറിച്ച് കുറെ ചോദിച്ചു.. ഞാൻ നിന്റെ കാര്യം മൊത്തം പറഞ്ഞു.. അവസാനം അവർ ചോദിക്കാ.. നമ്മൾ തമ്മിൽ പ്രേമത്തിൽ ആണോന്നു."" അതും പറഞ്ഞു അവൾ ചിരിച്ചു.. ""എന്നിട്ടെന്തു പറഞ്ഞു "" അവളുടെ കൂടെ ചിരിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.. ""എന്ത് പറയാൻ, ഒന്നും പറഞ്ഞില്ല. പിന്നെ സംസാരിക്കാമെന്നു പറഞ്ഞു വച്ചു."" ""അയ്യോ അതെന്താ അങ്ങനെ ചെയ്തേ... ഇനി അവർ തെറ്റിദ്ധരിക്കില്ലേ "" ""അല്ലാതെ പിന്നെ ഞാൻ എന്ത് പറയണമായിരുന്നു... നിന്നെ ഇഷ്ടമല്ലാന്നു നുണപറയാനോ..no way.. അങ്ങനെ നുണ പറയേണ്ട ആവിശ്യം എനിക്കില്ല "" എന്റെ അടുത്തുനിന്നും എണീറ്റ് നിന്ന അവൾ എന്നെ നോക്കാതെ പറഞ്ഞു.. ""ചേച്ചി!! അതിനർത്ഥം ചേച്ചിക്ക് എന്നോട് പ്രണയമാണെന്നാണോ "" അല്പം ഞെട്ടലോടെ ഞാൻ ചോദിച്ചു.. ""അല്ലാന്നു ഞാൻ പറഞ്ഞില്ലല്ലോ.. എനിക്കിഷ്ടമാണ് ഒരുപാട്.... നിന്നെ സ്വന്തമാക്കാൻ ഏത് പെണ്ണാടാ ആഗ്രഹിക്കാത്തെ. പക്ഷെ നീ പേടിക്കണ്ട.. എനിക്ക് നിന്റെ എല്ലാ കാര്യങ്ങളും അറിയുന്നതല്ലേ.. അത് മനസിലാക്കാനുള്ള ബുദ്ധിയെനിക്കുണ്ട്. പിന്നെ എന്റെ ഇഷ്ടം അത് എന്നും എന്റെ ഉള്ളിൽ ഉണ്ടാവും "" ഒരു മങ്ങിയ ചിരിയോടെ അവൾ പറഞ്ഞു തീർത്തു. എനിക്കൊന്നും മനസിലാവുന്നില്ല.. ജീവിതം ഇത്രക്ക് സുന്ദരമാണോ.. അതോ ഇത്രെയും ബുദ്ധിമുട്ടുള്ളതായിരുന്നോ? മാഡത്തിനും എന്നോട് പ്രണയമുണ്ട്. ""എന്താടാ മിണ്ടാതിരിക്കുന്നെ.. നീ ഒന്നും വിചാരിക്കേണ്ട..

💬 Comments

View all comments