0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 4 [Garuda]

Author : Garuda Read All Parts 1.7K

ഞാൻ പറഞ്ഞില്ലേ .. ജീവിതകാലം മുഴുവൻ ഒരു ബെസ്റ്റി ആയി ഞാൻ ഉണ്ടാവും.. അത് മതി."" എന്റെ മിണ്ടാട്ടം കണ്ടപ്പോൾ അവൾ പറഞ്ഞു. ""എന്തിനാടി ചേച്ചി പെണ്ണെ ഇങ്ങനെ എന്നെ വിഷമിപ്പിക്കുന്നത്.. നീ ഇങ്ങനെയൊക്കെ പറയുമ്പോൾ അറിയാതെ എനിക്കും ഇഷ്ടം തോന്നുവാ "" അവളുടെ അടുത്തേക്ക് ചെന്നു. അവളുടെ മുഖം കൈകളിൽ കോരിയെടുത്തു ഞാൻ പറഞ്ഞു. എന്റെ കണ്ണുകൾ അൽപ്പം തുളുമ്പി.. ""അയ്യേ എന്റെ മോൻ കരയുന്നോ.. വന്നേ "" എന്റെ കണ്ണുകൾ തുടച്ചു എന്റെ കൈകൾ പിടിച്ചു കൊണ്ടു എന്നെ ചേർത്ത് പിടിക്കുന്നതിനിടയിൽ അവൾ പറഞ്ഞു. കുറച്ചു സമയം ഒന്നും ഉരിയാടാതെ പരസ്പരം സ്നേഹിച്ചു ഞങ്ങൾ കെട്ടിപിടിച്ചു.. ""ടാ ... ഒന്നും പേടിക്കണ്ട എന്നും ഞാൻ ഉണ്ടാവും.. ഇപ്പോൾ ഉള്ള പ്രശ്നങ്ങൾ തീരട്ടെ.. അതാണ്‌ വലുത്. ഇപ്പോൾ നീ പൊക്കോ എനിക്ക് ഒറ്റയ്ക്ക് കുറച്ചു നേരം കരയണം "" വിതുമ്പി കൊണ്ടവൾ പറഞ്ഞു.. ""വേണ്ട.. ഈ അവസ്ഥയിൽ നിന്നെ ഞാൻ ഒറ്റക്കിട്ടു പോവില്ല.."" ""വേണ്ട പോ.. പ്ലീസ്‌ ഞാൻ പറഞ്ഞാൽ കേൾക്കില്ലേ.."" എന്റെ ശരീരത്തിൽ നിന്നും മാറി കൊണ്ടു ഞാൻ പറഞ്ഞു.. ""പോകാം.. കുറച്ചു കഴിഞ്ഞോട്ടെ.. ഇവിടെ വന്നേ.."" അവളെ എന്നിലേക്ക്‌ വലിച്ചടുപ്പിച്ചു.. ആ ചുണ്ടുകൾ ഞാൻ സ്നേഹത്തോടെ നുണഞ്ഞു അവളും!! ""ഇനി ഞാൻ പോകാം.. സമാധാനമായിട്ടിരിക്കു.. ഇനി ഓഫീസിൽ വരുമ്പോൾ ഇതിന്റെ സങ്കടം കാണിച്ചു നടക്കരുത് "" അവളുടെ മനസ്സ് ഇപ്പോൾ ഒറ്റക്ക് നിൽക്കാനാണ് ആഗ്രഹിക്കുന്നത്. അത് മനസിലാക്കിയ ഞാൻ അവളോട്‌ പറഞ്ഞു.. ഒരു മൂളൽ മാത്രമായിരുന്നു മറുപടി. കുറച്ചു നേരം കണ്ണോട് കണ്ണുകൾ

💬 Comments

View all comments