0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 4 [Garuda]

Author : Garuda Read All Parts 1.7K

നോക്കി നിന്നു ഞാൻ റൂമിലേക്ക്‌ നടന്നു.... പാവം ചിലപ്പോൾ ഒരുപാട് ആഗ്രഹിച്ചു കാണും.. ആഗ്രഹിച്ചതൊന്നും എല്ലാർക്കും കിട്ടണമെന്നില്ലല്ലോ. തിരക്കേറിയ റോടുകളിൽ ഒരു ഭ്രാന്തനെ പോലെ ചിന്തിച്ചു ഞാൻ നടന്നു. റൂമിലെത്തിയപ്പോഴും ഞാൻ വേറെ ഏതോ ലോകത്തായിരുന്നു.. വാതിൽ തുറന്ന അവരെ കൂടുതൽ മൈൻഡ് ചെയ്യാതെ ഞാൻ ബെഡിൽ പോയി കിടന്നു.. ""എന്ത് പറ്റി.. ആകെ ഒരു വിഷമം "" എന്റെ കൈകളിൽ പിടിച്ചു മിയ ചോദിച്ചു. ആവണി അടുത്ത് പേടിയോടെ എന്നെ നോക്കി നിന്നു.. ""ഒന്നുമില്ലെടീ.. ഞാൻ കൂട്ടുകാരന്റെ കൂടെ കുറച്ചു നേരം സംസാരിച്ചു.. അവന്റെ അവസ്ഥ കേട്ടത് മുതൽ ഒരു...."" ഒരു നുണ തട്ടിവിട്ടു.. ""ഹോ സാരമില്ല... ഞാൻ നിനക്കെന്തെങ്കിലും പ്രശ്നമുണ്ടെന്നു കരുതി പേടിച്ചു "" സമാധാനത്തോടെ ആവണി പറഞ്ഞു. ""എന്നാലും നീയൊക്കെ ഇങ്ങനെ മൂഡ് out ആയാലോ.. "" മിയ ചോദിച്ചു. അപ്പോഴേക്കും മൂന്നു പേരുടെയും ഫോണിൽ ഒരേ സമയം മെസ്സേജ് വന്നു. കമ്പനി ഒഫീഷ്യൽ ഗ്രൂപ്പിൽ നിന്നാണ്.. "" Our staff ജെയ്സൺ will be the next assistant മാനേജർ of സ്പാർട്ടൻസ് ഗ്രൂപ്പ്‌ "" അത് വായിച്ചതും ഞങ്ങൾ മൂന്നു പേരുടെയും കണ്ണുകൾ നിറഞ്ഞു.. എന്റെ വിഷമങ്ങൾ പോയി മാഡത്തിനോട് ഒരു കടപാട് തോന്നി.. മിയയും ആവണിയും എന്നെ കെട്ടിപിടിച്ചു ഉമ്മ തന്നു.. ""എംഡി നേരിട്ടയച്ച മെസ്സേജ് ആണ്.. നിന്റെ ഒരു ഭാഗ്യം മോനെ "" കരഞ്ഞും ചിരിച്ചും സന്തോഷത്തോടെ മിയ പറഞ്ഞു.. ""എനിക്ക്‌ ഒന്നും പറയാൻ സാധിക്കുന്നില്ല.. "" വാക്കുകൾ കിട്ടാതെ ആവണി പറഞ്ഞു.. ""ഒന്നും പറയണ്ട.. എന്റെ

💬 Comments

View all comments