Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 4 [Garuda]
സ്വപ്നങ്ങളിലേക്കുള്ള രണ്ടാമത്തെ ചവിട്ടുപടിയാണിത്.. ഈ വാക്കുകൾ എനിക്കൊരുപാട് സന്തോഷം തരുന്നതാണ്. "" ""എന്തായാലും ഇത് നമുക്കാഘോഷിക്കണം.. അല്ലെടീ "" ആവണിയെ നോക്കി മിയ പറഞ്ഞു.. പിന്നെ ഒന്നും നോക്കിയില്ല വസ്ത്രം മാറലും റൂം ലോക്ക് ചെയ്യലും ഇറങ്ങലും കഴിഞ്ഞു. ഇടയ്ക്കു മാഡത്തിന് ഒരു മെസ്സേജ് ചെയ്തിട്ടു.. അങ്ങനെ ഞങ്ങൾ മൂന്നു പേരും ഒരു മാളിൽ കയറി... ഫുഡ് ഓർഡർ ചെയ്തു കഴിച്ചു.. വിഷമങ്ങളൊക്കെ മൂന്നുപേരും മറന്നാസ്വാധിച്ചു... ഒച്ചയും ബഹളവുമായി മാളു മൊത്തം ഞങ്ങൾ.. ഏതോ ഒരു ഹിന്ദി സിനിമക്ക് കയറി മനസിലാവാത്ത രംഗങ്ങൾക്ക് പോലും ഞങ്ങൾ ആർത്തു കൂവി.. പലരും ഞങ്ങളുടെ കൂടെ കൂടി ആർത്തുല്ലസിച്ചു. ആവണിയൊക്കെ ഇങ്ങനെ ആസ്വദിക്കുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.. എല്ലാം കഴിഞ്ഞു തിരിച്ചു. ഞങ്ങൾ റൂമിലേക്ക് നടന്നു.. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ നിലാവുള്ള ആ രാത്രിയിൽ വാഹനങ്ങളുടെ വലിയ ബഹളമില്ലാതെ ശാന്തരായി മൂന്നുപേരും നടന്നു.. ഒരു കയ്യിൽ ആവണിയും മറുകയ്യിൽ മിയയും പിടിച്ചിരിക്കുന്നു.. രണ്ടു പേരും ശരീരത്തോട് ചേർന്നാണ് നടക്കുന്നത്. വല്ലാത്തൊരു ഫീൽ ആയിരുന്നു അത്.. ""എന്തൊരു രസാല്ലേ ഇങ്ങനെ കറങ്ങി നടക്കാൻ.."" ആകാശത്തെ അമ്പിളിയെ നോക്കി ആവണി പറഞ്ഞു.. ""സത്യം നല്ല രസായിരുന്നു ഇന്ന്. എല്ലാം വേദനകളും മറന്നു നല്ലോണം ആസ്വദിച്ചു "" അത് കേട്ടപ്പോൾ മിയ കണ്ണു മിഴിച്ചു എന്നെ നോക്കി. ""അതിനു നിനക്കെന്തു പ്രശ്നം.. നീ ഹാപ്പിയല്ലേ "" ഒന്നുമറിയാതെ ആവണി ചോദിച്ചു.. ""ഇപ്പോൾ നല്ലോണം ഹാപ്പി ആണ് "" കൂടുതൽ സംസാരിക്കാൻ നിൽക്കാതെ അവിടെ ഒരു കോമഡി ഇട്ടു.. മിയ അപ്പോഴും മുന്നോട്ടു നോക്കി എന്തോ
💬 Comments
View all comments