Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 4 [Garuda]
ആലോചിച്ചു നടക്കുകയായിരുന്നു.. ഒടുവിൽ ഫ്ലാറ്റിൽ എത്തി ഡോർ തുറന്നു. ഞങ്ങളുടെ ശബ്ദം കേട്ടിട്ടാവണം അപ്പുറത്തെ ഏട്ടൻ വാതിൽ തുറന്നു ഞങ്ങളുടെ അടുത്തേക്ക് വന്നു.. അയാള് എന്തെങ്കിലും പറയുന്നതിന് മുന്പേ പുറകിൽ നിന്നും ഒരു വിശ്വരൂപം തെളിഞ്ഞു.. അപ്പച്ചൻ!!!.. ഈ സമയത്തു എന്താ ഇവിടെ ഒന്ന് വിളിച്ചത് പോലുമില്ലല്ലോ.. ""നിന്റെ ഫോൺ എവിടെ. എത്ര നേരമായി ഞാൻ വിളിക്കുന്നു "" അൽപ്പം ഗൗരവത്തോടെ അപ്പച്ചൻ ചോദിച്ചു.. ""അപ്പച്ചാ രാവിലെ ഇറങ്ങിയതാ ഫോണും കൊണ്ട് ഓരോ പരിപാടിക്ക്.. ഇപ്പോഴാ കയറി വരുന്നേ.. സ്വിച്ച് ഓഫ് ആയി പോയി "" ഫോൺ എടുത്തു കാണിച്ചു ഞാൻ പറഞ്ഞു. ""ഹാ ഞാൻ വല്ലാണ്ട് പേടിച്ചു "" ഒരു സമാധാനത്തോടെ എന്റെ തോളിൽ കൈവച്ചു അപ്പച്ചൻ പറഞ്ഞു.. പിന്നെ മിയയോടും ആവണിയോടും ചിരിച്ചു സംസാരിച്ചു. ""അപ്പച്ചൻ വന്നിട്ട് കുറച്ചു നേരമായി. പേടിക്കണ്ട മോന്റെ ഫാദർ ആണെന്ന് അറിഞ്ഞപ്പോൾ തന്നെ ഇവിടെ ഇരുത്തി ചായ കൊടുത്തിട്ടുണ്ട്.. "" അയൽവാസിയായ അദ്ദേഹം അങ്ങനെ പറഞ്ഞപ്പോൾ അദ്ദേഹത്തോട് എനിക്കൊരു ബഹുമാനം തോന്നി. ഒരു കണക്ഷൻ എടുത്തതിനുള്ള നന്ദി അയാൾ കാണിച്ചിരിക്കുന്നു.. അപ്പോഴും അയാളുടെ പുറകിൽ നിന്നും അയാളുടെ മകൾ എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.. ആ സമയം മിയയെയും ആവണിയെയും നോക്കിയ ഞാൻ ഞെട്ടി പോയി. അത്രെയും ആളുകൾ അവിടെ നിന്നു സംസാരിക്കുമ്പോഴും അവരുടെ കണ്ണുകൾ പോയത് ആ പെൺകുട്ടി എന്നെ നോക്കുന്നിടത്തേക്കാണ്.. ഞാൻ വല്ലാതെ മൈൻഡ് ചെയ്തില്ല.. പിന്നെ അപ്പച്ചനെയും കൂട്ടി റൂമിലേക്ക് പോയി.. ""അങ്കിൾ ഇന്ന് ജൈസന് ഒരു പ്രമോഷൻ കിട്ടി "" ചിരിച്ചു കൊണ്ടു മിയ
💬 Comments
View all comments