Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 4 [Garuda]
പറഞ്ഞു.. ""ആഹാ നന്നായി.. ഇത് കേൾക്കുമ്പോൾ നിന്റെ അമ്മച്ചിക്ക് സന്തോഷാവും "" ""ഞങ്ങൾ ഫുഡ് എന്തെങ്കിലും എടുക്കാം നിങ്ങൾ സംസാരിക്കു "" മിയ ഞങ്ങളോടായി പറഞ്ഞു.. അവൾ ആവണിയെയും വിളിച്ചു കിച്ചനിലേക്ക് പോകാൻ നിന്നു .. ആവണിക്ക് മിണ്ടാൻ ഒരു മടി പോലെ.. ""വേണ്ട മോളെ ഞാൻ അവിടെ നിന്നും കഴിച്ചല്ലോ.. നിങ്ങൾ ഇരിക്ക് "" എല്ലാവരും ഇരുന്നു.. ""എന്താ അപ്പച്ചാ പെട്ടെന്ന് ഒന്ന് അറിയിച്ചു പോലും ഇല്ലല്ലോ "" ""അത് മോനെ.. എനിക്ക് തീരെ വയ്യടാ നിന്നെ കാണണം എന്ന് തോന്നി.. പിന്നെ നിന്റെ തിരക്കിന്ടയ്ക്കു അങ്ങോട്ട് വിളിച്ചു ശല്യപെടുത്താൻ പറ്റില്ലല്ലോ.. അമ്മച്ചിക്കും ഒന്ന് കാണണമെന്നുണ്ട്. നീ ഒഴിവുണ്ടാവുമ്പോൾ ഒന്ന് വന്നേച്ചും പോ "" ഒരു അച്ഛന്റെ സ്നേഹത്തിൽ പൊതിഞ്ഞ വാക്കുകൾ.. എന്നോടുള്ള അച്ഛന്റെ സ്നേഹം കണ്ടു രണ്ടുപേരും കണ്ണു മിഴിച്ചിരിക്കുകയാണ്.. ""നോക്കട്ടെ.. അടുത്ത ഞായറാഴ്ച വരാൻ നോക്കാം.. അമ്മച്ചിയോടും... അല്ലെങ്കിൽ വേണ്ട ഞാൻ വിളിച്ചു പറഞ്ഞോളാം "" ""ഉം.. ഇവർ രണ്ടുപേരും ഉണ്ടായത് കൊണ്ടു ഭക്ഷണത്തിനു ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല എന്ന് മനസിലായി.. നല്ല കൂട്ടുകാരായി എന്നും ഇരിക്കണം "" അവരുടെ തോളത്തു കൈവച്ചു അപ്പച്ചൻ പറഞ്ഞു.. ആവണി തന്റെ സ്വന്തം അപ്പച്ചനെ കാണുന്നതുപോലെ നോക്കി നിന്നു.. ""അപ്പച്ചൻ രാവിലെയല്ലേ പോവുന്നുള്ളു.. "" ""ഏയ് അല്ല ഇപ്പോൾ തന്നെ പോകണം ഫ്ലൈറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.. പിന്നെ എന്റെ കൂടെ ആ കറിയായച്ഛനും ഉണ്ട്.. അയാളുടെ ഏതോ ഒരു ഹിന്ദിക്കാരൻ സുഹൃത്ത് ഉണ്ടിവിടെ.. അങ്ങോട്ടേക്ക് പോയേക്കുവാ "" ""ഉം എന്നാൽ ഞാൻ കൊണ്ടാക്കി തരാം "" ""വേണ്ട
💬 Comments
View all comments