0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 5 [Garuda]

Author : Garuda Read All Parts 1.6K

അവരുടെ കുടുംബത്തെ വീണ്ടും ഒന്നിപ്പിച്ചത് നീയാണെന്നുമൊക്കെ പറഞ്ഞു.. ഞങ്ങൾക്കെല്ലാം മനസിലായി "" മിയയുടെ ആ വാക്കുകൾ മനസിന്‌ വീണ്ടും സമാധാനം നൽകി.

""ഞങ്ങളെത്രെ പേടിച്ചു.. കുറച്ചു നേരത്തെക്കാണെങ്കിലും നിന്നെ ഞങ്ങൾ തെറ്റിദ്ധരിച്ചു "" എന്റെ കൈകളിൽ പിടിച്ചു മാപ്പ് പറയുന്നത് പോലെ ആവണി പറഞ്ഞു..

""വിശക്കുന്നു "" സ്റ്റേഷനിൽ നിന്നും ഒന്നും കഴിച്ചിട്ടില്ലാത്ത ഞാൻ വിശപ്പ് സഹിക്കാനാവാതെ പറഞ്ഞു.

ഞാൻ സംസാരിച്ചതിനപ്പുറം എന്റെ വാക്കുകളിലെ നൊമ്പരം അവരെ വിഷമത്തിലാക്കി.. കാരണം ഈ നേരം വരെയും അവരും ഭക്ഷണം കഴിക്കുകയോ അതിനെ കുറിച്ച് ചിന്തിക്കുകയോ ചെയ്തിട്ടില്ലായിരുന്നു..

""വെയിറ്റ് ഞാൻ വാങ്ങികൊണ്ടുവരാം "" മിയ എണീറ്റ് കൊണ്ടുപറഞ്ഞു.

""നിങ്ങളുണ്ടാക്കിയതില്ലേ? ""

""ഞങ്ങൾ ഒന്നും ഉണ്ടാക്കിയിട്ടില്ല..നീ ഇരിക്ക് വേഗം വാങ്ങികൊണ്ടുവരാം "" ആവണി മിയയെ നോക്കി പറഞ്ഞു.

""Mm"

മിയ ഫോൺ എടുത്തു തിരിയലും അതിലേക്കു മാഡത്തിന്റെ call വരുന്നതും ഒരേ സമയത്തായിരുന്നു..

""മാം "" call എടുത്ത മിയ സംസാരിച്ചു.. ഞാനും ആവണിയും അവളെ നോക്കി നിന്നു..

""എന്തായി "" ഒരിടർച്ചയോടെ മാം അത് ചോദിച്ചു..

""ഇവിടെ റൂമിലെത്തി "" അൽപ്പം സന്തോഷത്തോടെ മിയ പറഞ്ഞു..

""ഞാൻ അങ്ങോട്ട് വരാം.. നിങ്ങൾ വല്ലതും കഴിച്ചിരുന്നോ, രാവിലെ മുതൽ ഓട്ടത്തിൽ അല്ലെ..""

""ഞാൻ വാങ്ങാൻ ഇറങ്ങുവായിരുന്നു ""

""വേണ്ട, ഞാൻ വരുമ്പോൾ കൊണ്ടു വരാം "" അതും പറഞ്ഞു മാം ഫോൺ കട്ട്‌ ചെയ്തു.

മിയ ഞങ്ങളോട് എല്ലാം പറഞ്ഞു.. മാം വരുന്നുണ്ടെന്നു കേട്ടപ്പോൾ അവരെ ഫേസ് ചെയ്യാനൊരു മടിപോലെ തോന്നിയെനിക്ക്.

""അല്ല നിനക്ക് വീട്ടിലേക്കു വിളിക്കണ്ടേ.. നിന്നെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ട്

💬 Comments

View all comments