0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 5 [Garuda]

Author : Garuda Read All Parts 1.6K

അവസ്ഥ!!. എന്നെ റൂമിലാക്കി പുറത്തു പോവുമ്പോൾ അപ്പുറത്തെ റൂമിലെ പെൺകുട്ടി വിങ്ങിപൊട്ടി.. അവളുടെ അച്ഛൻ അവളെ ചേർത്ത് കൊണ്ടുപോകുമ്പോഴും അവളെന്നെ നോക്കി കണ്ണീർ വാർത്തു..

അവരിറങ്ങി കഴിഞ്ഞു വാതിലടച്ചതും അതുവരെ പിടിച്ചുനിർത്തിയ കണ്ണീർ മുഴുവൻ പെയ്യിച്ചു രണ്ടു പേരും ഒരുപോലെ എന്നെ കെട്ടിപിടിച്ചു.. മിയ എന്റെ മുഖത്തു തലോടി എന്റെ കണ്ണുകളിലേക്ക് നോക്കി.. ആവണി എന്റെ തോളിൽ കിടന്നു പൊട്ടിക്കരഞ്ഞു.. അല്പംനേരത്തെ മൗനത്തിനു ശേഷം...

""എന്തിനാ നീ ഇങ്ങനൊക്കെ ചെയ്യുന്നേ.. ഞങ്ങളിവിടെ അനുഭവിച്ചതിനു കയ്യും കണക്കുമുണ്ടോ.. "" മിയയുടെ സംസാരം കേട്ട് ആ ചുണ്ടുകളിലെ ചലനത്തിലേക്ക് ഞാൻ നോക്കിനിന്നു.

""ഇനിയെങ്ങോട്ടും വിടില്ല.. എന്തോരം പേടിച്ചൂന്നറിയോ "" കരയുന്നതിനിടയിൽ ആവണി പറഞ്ഞു....

""നിന്റെ ഫോണും ബാഗുംഎവിടെ "" കുറച്ചു നേരത്തിനു ശേഷം ആവണി ചോദിച്ചു..

ഞാൻ അവരെ നോക്കി മിണ്ടാതിരുന്നു.. അവരെന്നെ സമാധാനിപ്പിച്ചു കൊണ്ടേയിരുന്നു.. സഹിക്കാൻ കഴിയാതെ വന്നപ്പോൾ ആവണിയുടെ മുന്നിൽ വച്ചുതന്നെ മിയ എനിക്ക് കവിളിലൊരു ഉമ്മ തന്നു. അപ്പോൾ മാത്രം എന്റെ മനസ്സിൽ അൽപ്പം ഓർമ്മകൾ വന്നത് പോലെ. ഞാനവളെ നോക്കി.. ആവണി നോക്കി നിൽക്കെ ഞാൻ അവൾക്കു തിരിച്ചും ചുംബനം നൽകി. അതുകണ്ടു സന്തോഷത്തോടെ കരഞ്ഞുകൊണ്ട് ചിരിച്ച ആവണിയെ ഞാൻ എന്റെ അടുത്തേക്ക് വലിച്ചടുപ്പിച്ചു.. അവൾക്കും ഒരുമ്മ കൊടുത്തു. രണ്ടുപേരും സന്തോഷത്തോടെ വീണ്ടും എന്നെ കെട്ടിപിടിച്ചു. സമാധാനത്തോടെ സന്തോഷത്തോടെ ഒരുപാട് ഉമ്മകൾക്കൊണ്ട് അവരെന്നെ പൊതിഞ്ഞപ്പോൾ അൽപ്പം കണ്ണീർ വീഴ്ത്തി ഞാനും അവരെ ചേർത്തിരുന്നു..

""നിനക്ക് എല്ലാം തുറന്നു പറഞ്ഞാലെന്താ പ്രശ്നം.. ഞങ്ങൾ മാഡത്തിനോട് സംസാരിച്ചിരുന്നു.. അവരെല്ലാം ഞങ്ങളോട് പറഞ്ഞു.. നീയവർക്ക് ഒരു സഹോദരനെ പോലെയാണെന്നും

💬 Comments

View all comments