Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 5 [Garuda]
വിടണം.. "" കരയുന്നതിനിടയിൽ വാക്കുകൾ മുഴുവൻ കിട്ടാതെ ആവണി അപേക്ഷിച്ചു..
""Ok ചെയ്യാം.. അവന്റെ അവസ്ഥ കണ്ടിട്ടാണ്.. പിന്നെ നിങ്ങളുടെയും.. കുറച്ചു പൈസ ഇറക്കേണ്ടി വരും...""
""തരാം സർ, അവനെയൊന്നു വിട്ടാൽ മാത്രം മതി "" ആവണി കരഞ്ഞു പറഞ്ഞു..
""2 ലക്ഷം രൂപ, ഇതിൽ നിന്നൊരുരൂപ പോലും ഞാൻ എടുക്കില്ല.. അതൊക്കെ കേസ് ഒതുക്കാൻ പല ആളുകൾക്കും കൊടുക്കേണ്ടി വരും. പിന്നെ ഇവിടുന്നു പോയി കഴിഞ്ഞ് വേറെന്തെങ്കിലും കേസിൽ പെട്ടാൽ അവൻ തീരും.. അതോർമ്മയിലുണ്ടാവണം "" ഒരു നിമിഷം ആലോചിച്ച ശേഷം അയാൾ അവരോടു പറഞ്ഞു..
""തരാം സർ,"" മിയ അയാളോട് പറഞ്ഞു..
""ഒരു കാര്യം ചെയ്യ് നാളെ ഞാൻ പറയുന്ന ആൾക്ക് പൈസ കൊടുക്കണം.. അങ്ങനെ ഉറപ്പുണ്ടെങ്കിൽ മാത്രം ഇപ്പോൾ അവനെ കൊണ്ടുപോവാം.. ""
""ഉറപ്പ് സർ, ഞങ്ങളുടെ ജീവനാണ് ആ കിടക്കുന്നതു.. അവനുവേണ്ടി എന്ത് റിസ്ക്കും ഞങ്ങൾ എടുക്കും "" ജയിലിനകത്തെ എന്നെ നോക്കി മിയ അയാളോട് ശബദം ചെയ്തു..
""എങ്കിൽ വരൂ "" ഞങ്ങളെ കൂട്ടി അയാൾ ജയിലിന്റ അടുത്തേക്ക് പോയി.
അവസാനം വേറൊരു പോലീസുകാരൻ വന്നു. എന്റെ മുന്നിലെ വാതിലുകൾ തുറക്കപ്പെട്ടു. മിയ എന്റെ കൈകളിൽ പിടിച്ചു.. ആവണി എന്നെ താങ്ങി നിർത്തി... ഒരു പോലീസ് ജീപ്പിൽ ഞങ്ങളെ മൂന്നുപേരെയും കയറ്റി കൊണ്ടുപോയി... യാത്രക്കിടയിൽ എന്റെ ഇരുവശത്തുമിരുന്നു കൈകളിൽ പിടിച്ചു രണ്ടു പേരും അനന്തമില്ലാത്ത ചിന്തകളുമായി ഇരുന്നു..
റൂമിന്റെ മുമ്പിൽ ഇറങ്ങാൻ നേരം അടുത്ത റൂമിലെ അയാളും ഫാമിലിയും ഉണ്ടായിരുന്നു.
സത്യത്തിൽ ഇതൊക്കെ ഞാനറിയുന്നുണ്ടെങ്കിലും ഒന്നും മനസിലാവാത്തത് പോലെയായിരുന്നു എന്റെ
💬 Comments
View all comments