0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 5 [Garuda]

Author : Garuda Read All Parts 1.6K

അവരുടെ ഇരുപ്പ് കണ്ടപ്പോൾ അയാൾ കൂടുതലൊന്നും സംസാരിച്ചില്ല.. മുഖം തിരിച്ച് എന്റെ നേരെ നോക്കി എന്നെ അവരെ കാണിച്ചു.. രണ്ടുപേരും എന്താണെന്ന ഭാവത്തിൽ ഒന്ന് തിരിഞ്ഞു നോക്കി!!. എന്നെ കണ്ടു രണ്ടു പേരും ഞെട്ടിപ്പോയി!!!!. ഞാൻ ജയിലിനകത്തു നിൽക്കുന്ന കാഴ്ച!! അവർക്കു വിശ്വസിക്കാൻ കഴിയുന്നില്ല എന്നുള്ളത് അവരുടെ മുഖത്തുനിന്നും മനസിലാക്കാം. രണ്ടു പേരും ഓടി എന്റെ അടുത്തേക്ക് വന്നു.. ആ സമയത്തെ അവരുടെ വികാരം പറഞ്ഞറിയിക്കുക വളരെ പ്രയാസമുള്ളതാണ് .. സ്നേഹവും സന്തോഷവും കരച്ചിലും അവിടെയാകെ പരിഭ്രാന്തി പരത്തി.. അവർ പരിസരം മറന്നു പൊട്ടികരഞ്ഞു. കമ്പിയിൽ പിടിച്ചിരുന്ന എന്റെ കൈകളിൽ പിടിച്ചു പലതും എന്നോട് ചോദിച്ചു. മറുപടിയൊന്നും കിട്ടാത്തതും എന്റെ മുഖത്തെ പരിചിതമല്ലാത്ത ഭാവങ്ങളും കണ്ടു രണ്ടുപേരും ഒരു നിമിഷം നിശ്ചലമായി!!.

ഒന്നും മനസിലാകാതെ അവർ ആ പോലീസുകാരനെ തിരിഞ്ഞു നോക്കി. രണ്ടുപേരുടെയും തേങ്ങൽ മാത്രം അവിടെയാകെ പരന്നു. നിശബ്ദത വേട്ടയാടിയ അന്തരീക്ഷത്തെ പിണക്കാൻ വന്ന രണ്ടു വനിതാ പോലീസുകാർ അവരെ പിടിച്ചെഴുനേൽപ്പിച്ചു ആ പൊലിസുകാരന്റെ മുമ്പിൽ ഇരുത്തി.. അവർ കരഞ്ഞുകൊണ്ടയാളെ നോക്കി..

അയാൾ തന്റെ തലയിലെ തൊപ്പി അഴിച്ചുവച്ചു.. ഉണ്ടായ കാര്യങ്ങൾ മൊത്തം അവരെ പറഞ്ഞുകേൾപ്പിച്ചു.. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഒന്നു മിണ്ടാനോ കരയാനോ കഴിയുന്ന അവസ്ഥയിൽ അല്ലായിരുന്നു രണ്ടുപേരും.. തരിച്ചിരിക്കുകയാണ്..

""സർ നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ.. പ്ലീസ്‌ "" മിയ കരഞ്ഞു കൊണ്ടു ചോദിച്ചു..

""അതിപ്പോ.. അറിയാമല്ലോ ഒരു പോലീസുകാരനെയാണ് ഇടിച്ചിരിക്കുന്നത്.. അതും സ്റ്റേഷനിൽ.. "" അയാൾ കാര്യത്തിന്റെ ഗൗരവം അവരെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു..

""സർ,, ഞങ്ങൾ എന്തുവേണമെങ്കിലും ചെയ്യാം അവനെ വെറുതെ

💬 Comments

View all comments