Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 5 [Garuda]
അപ്പോഴും അയാൾ ആവണി അയച്ച എന്റെ ഫോട്ടോ നോക്കിയില്ലായിരുന്നു..
മെഡിക്കൽ എടുക്കുന്നതിനായി എന്നെ കൊണ്ട് പോലിസ് ജീപ്പ് പാഞ്ഞു..
ടൗണിലെ തിരക്കേറിയ ഏതോ ഹോസ്പിറ്റലിൽ മണിക്കൂറുകളോളം പരിശോധിച്ച് മെഡിക്കൽ എടുത്ത് അതെ പോലീസ് ജീപ്പിൽ എന്നെ തിരിച്ചു കൊണ്ടുപോയി. CI വരുന്നത് വരെ തല്ക്കാലം എന്നെ ജയിലിൽ പിടിച്ചിടാൻ തീരുമാനിച്ചു.. ജയിലിനകത്തു എത്തിച്ചുതന്ന ഭക്ഷണം തൊടാതെ അതിലേക്കു നോക്കിയങ്ങനെ ഇരുന്നു..
പിറ്റേ ദിവസം ഉച്ചയോടടുത്താണ് മിയയുടെ കാൾ ആ പോലീസുകാരന് വരുന്നത്.. എന്റെ കാര്യത്തിൽ വല്ല വിവരവും കിട്ടിയോ.. എന്നന്ന്വേഷിച്ചു കൊണ്ടായിരുന്നു ആ കാൾ.. അപ്പോഴാണ് അയാൾക്ക് ആ ഫോട്ടോയുടെ കാര്യം ഓർമ്മ വന്നത്.. തിരിച്ചു വിളിക്കാമെന്ന് പറഞ്ഞു കാൾ കട്ട് ചെയ്യുകയും ഫോൺ എടുത്തു ആ ഫോട്ടോ നോക്കുകയും ചെയ്ത അയാൾ ഒരു നിമിഷം കൗതുകത്തോടെ നോക്കി നിന്നു!!!. അയാളുടെ മുഖത്തു ഒരു ആശ്ചര്യം കണ്ടു.. എന്നിട്ടെയെന്നെ ഒരു നോട്ടം.
""നിന്നെയാണോടാ അവരന്വേഷിച്ചു വന്നേ.. അവര് പറഞ്ഞതുവച്ചു നോക്കുമ്പോൾ നിനക്ക് വലിയ പ്രശ്നങ്ങളൊന്നുമില്ലല്ലോ.. എന്നിട്ടാണോ ഇവിടെ കിടന്നഭ്യാസം കാണിച്ചേ "" അയാളുടെ ഭാഷയിൽ എന്റെ അടുത്തേക്ക് വന്നു എന്തൊക്കെയോ പറഞ്ഞു.. ഞാൻ അയാളുടെ മുഖത്തേക്ക് വെറുതെ നോക്കി നിന്നു..
ഉടനെ ഫോൺ എടുത്തു അയാൾ മിയയ്ക്ക് ഫോൺ ചെയ്തു.. എന്നിട്ട് പെട്ടെന്ന് സ്റ്റേഷനിലേക്ക് വരാൻ പറഞ്ഞു. ഫോൺ കട്ട് ചെയ്ത അയാൾ എന്നെ നോക്കി പുച്ഛത്തോടെ ഒരു ചിരിച്ചിരിച്ചു അയാളുടെ ഇരിപ്പിടത്തിൽ ഇരുന്നു.
അല്പസമയത്തിന് ശേഷം ഒരു ടാക്സിയിൽ മിയയും ആവണിയും വന്നു. ആ പോലീസുകാരന്റെ മുമ്പിൽ ഇരിക്കുമ്പോൾ അവരുടെ മുഖത്തു ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു..
💬 Comments
View all comments