0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 5 [Garuda]

Author : Garuda Read All Parts 1.6K

ചെയ്തോളു."" അയാൾ പറഞ്ഞ നമ്പർ ആവണി സേവ് ചെയ്തു. എന്റെ ഫോട്ടോ അയാളുടെ വാട്സ്ആപ്പിലേക്ക് സെൻറ് ചെയ്തു.

""സർ, ഫോട്ടോ അയച്ചിട്ടുണ്ട്.. "" അയാളെ നോക്കി ആവണി പറഞ്ഞു.

അപ്പോഴേക്കും ജയിലിനകത്തേക്ക് വന്ന പോലീസുകാരൻ എന്നെ അരയിലൂടെ ചേർത്ത് പിടിച്ചു ജയിലിനു പുറത്തേക്കു കൊടുന്നു..

""Ok, ഐ will ചെക്ക് it. നിങ്ങൾ പോയി രാവിലെ വിളിക്കൂ.."" അയാൾ ആവണിയോടും മിയയോടും പോകാൻ പറഞ്ഞു.

എന്നെ താങ്ങി കൊണ്ടുവരുന്ന പോലീസുകാരൻ ആവണിയുടെയും മിയയുടെയും അടുത്തെത്തിയതും അവർ എണീറ്റു പുറത്തേക്ക് പോകാൻ തിരിഞ്ഞതും ഒരുമിച്ചായിരുന്നു!!!!.

ആവണി അയച്ച ഫോട്ടോ നോക്കുന്നതിനിടയിൽ പുറത്തു വന്നു നിന്ന പോലിസ് ജീപ്പിൽ നിന്നും ഇറങ്ങി തന്റെ അടുത്തേക്ക് വരുന്ന ഡ്രൈവറെ കണ്ടു അയാൾ ഫോട്ടോ നോക്കുന്നതിനു മുന്നേ ഫോൺ താഴെ വച്ചു.

കരഞ്ഞു കൊണ്ട് എന്നെ കാണാതെ സ്റ്റേഷനിൽ നിന്നും ഇറങ്ങി പോകുന്ന ആവണിയും മിയയും!!..

അവരുടെ പുറകിൽ അവരെ കണ്ടിട്ടും മനസിലാക്കാൻ സാധിക്കാതെ ഞാനും എന്നെ താങ്ങി നടത്തുന്ന പോലീസുകാരനും!!.

ഞങ്ങളെ ഓപ്പോസിറ്റ് ആയി സ്റ്റേഷനകത്തേക്ക് കയറി വരുന്ന പോലിസ് ഡ്രൈവറും.!!!.

""സർ, ഹോസ്പിറ്റലിൽ ഒരു പ്രശ്നവുമില്ല, he is normal. പക്ഷെ ആ സമയത്തു അവിടെ ഡിജിപി ഉണ്ടായിരുന്നു.. സാറിനോട് അവിടം വരെ ഒന്ന് ചെല്ലാൻ പറഞ്ഞു.. ഇപ്പോൾ തന്നെ "" കയറി വന്ന പോലിസ് ഡ്രൈവർ ആ മാന്യനായ പോലീസുകാരനോട് പറഞ്ഞു..

""അയാളെന്താടോ ഈ നേരത്തവിടെ "" തന്റെ തൊപ്പി എടുക്കുന്നതിനിടയിൽ അയാൾ ഡ്രൈവറോട് ചോദിച്ചു.

""ഫാമിലിയോ മറ്റോ ഉണ്ടവിടെ.."" അവർ സംസാരിച്ചു മറ്റൊരു ജീപ്പിൽ കയറി പോയി.

💬 Comments

View all comments