Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 5 [Garuda]
കരച്ചിലിന്റെ വക്കോളമെത്തിയ അവർ അവിടെ കണ്ട മാന്യനാണെന്ന് തോന്നുന്ന ഒരു പോലീസുകാരനോട് എന്നെ കാണാനിലെന്നു പറഞ്ഞു കരയാൻ തുടങ്ങി.. അവരെ രണ്ടുപേരെയും സമാധാനിപ്പിച്ച പോലീസുകാർ എന്നെ കുറിച്ചു എല്ലാം ചോദിച്ചു... മിയയും ആവണിയും അന്നത്തെ കാര്യങ്ങൾ എല്ലാം അയാളോട് പറഞ്ഞു.. ജയിലിനകത്തു ഇരുന്ന് ഞാൻ അവരെ കാണുന്നുണ്ടായിരുന്നു.. പക്ഷെ എന്റെ മനസ് എവിടെയോ ആയിരുന്നു.. മായിക ലോകത്തിൽ അകപ്പെട്ട ഞാൻ അവരെ കണ്ടു എന്നല്ലാതെ മനസിലാക്കാൻ സാധിച്ചില്ല.
""സർ, അവനെ ഒന്ന് മെഡിക്കൽ എടുക്കന്നത് നല്ലതല്ലേ. കൈകാര്യം ചെയ്യുന്നതിന് മുന്പാകുമ്പോൾ മെഡിക്കലിൽ പ്രശ്നം വരില്ല ""
അവിടെയുണ്ടായിരുന്ന മറ്റൊരു പോലീസുകാരൻ എന്നെ കുറിച്ച് ഈ പോലീസുകാരനോട് പതിയെ പറഞ്ഞു...
""ഉം അവനെ എടുത്തു കൊണ്ടുപോയി മെഡിക്കൽ എടുത്തിട്ടു വാ.. പിന്നെ കൂടുതൽ കലാപരിപാടികൾ ഒന്നും വേണ്ട... അല്ലങ്കിലും അയാൾക്ക് രണ്ടെണ്ണം കിട്ടേണ്ടതാ.. അതിവന്റെ കൈ കൊണ്ട് കിട്ടാനാ വിധി.. വേഗം ചെല്ല് "" പെർമിഷൻ കിട്ടിയതും ആ പോലീസുകാരൻ എന്നെ എടുക്കാനായി ജയിലിനകത്തെക്ക് വന്നു..
""അല്ല മാഡം ഈ ജൈസന്റെ ഒരു ഫോട്ടോ കിട്ടുമോ. "" മാന്യനായ ആ പോലീസുകാരൻ ആവണിയോടും മിയയോടും ചോദിച്ചു വളരെ സൗമ്യതയിൽ ചോദിച്ചു.
""ഉണ്ട് സർ "" പേടിച്ചു വിറച്ചു കരയുന്ന ആവണി തന്റെ ഫോൺ എടുത്തു കൊണ്ടു പറഞ്ഞു..
""എന്റെ നമ്പറിൽ സെൻറ് ചെയ്യൂ.. നമ്പർ നോട്ട് ചെയ്തോളു "" അത് കേട്ട ആവണി ഫോണിൽ നമ്പർ സേവ് ചെയ്യാൻ തുടങ്ങി.
""നയൻ സിക്സ് ഡബിൾ ത്രീ ഫോർ ടു വൺ എയ്റ്റ് ടു സെവൻ.. വസീം ആലം സേവ്
💬 Comments
View all comments