Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 5 [Garuda]
അവർ എന്നെ മൈൻഡ് പോലും ചെയ്തില്ല.. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആരായാലും ഇതൊക്കെ തന്നെയാവും സംഭവിക്കുക!!. എന്നെ വിളിക്കാതെ എന്നോട് പറയാതെ അവർ ഓഫീസിലേക്ക് പോയി.. ആദ്യമായി അതും സംഭവിച്ചു.. പക്ഷെ എനിക്കുള്ള ഭക്ഷണം അപ്പോഴും അവർ റെഡി ആക്കി വച്ചിട്ടുണ്ടായിരുന്നു!!.
ഓഫീസിലെത്തിയ എന്നെ കണ്ടിട്ട് അവർ മൈൻഡ് പോലും ചെയ്തില്ല.. ആവണിയുടെ അടുത്തിരുന്നിട്ടും തികച്ചും ഒരപരിചിതനെ പോലെ എന്നെക്കണ്ടു!!. എനിക്ക് സത്യത്തിൽ വിഷമമായി. എന്നാൽ അതവരുടെ മുമ്പിൽ കാണിക്കാൻ ഞാൻ നിന്നില്ല.. ഒരു നശിച്ച ദിവസം പോലെ..
എന്നാൽ ഇതിനിടയിൽ ഇടിത്തീയായി ഒന്നുമറിയാത്ത മാഡം കേറിവന്നു.. ഓഫീസിലെത്തിയതും മാഡം എന്നെ വിളിപ്പിച്ചു.. മാഡം എന്നോട് വരാൻ പറഞ്ഞതും ഞാൻ പോയതൊന്നും അവർ മൈൻഡ് ചെയ്തില്ല..
""എന്താണ്.. ഒരു മൗനം. ഇന്നലെ കണ്ട സ്മാർട്നെസ്സ് ഒന്നും ഇല്ലല്ലോ "" എന്റെ മുഖം കണ്ടിട്ടാവണം അവൾക്കു പെട്ടെന്ന് എന്റെ സങ്കടം കണ്ടുപിടിക്കൻ കഴിഞ്ഞു.
""കുറച്ചു പ്രശ്നമുണ്ട്..""
"" എന്ത് പ്രശ്നം.. എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ പറഞ്ഞൂടെ ""
"" അവളുമാർ രണ്ടു പേരും ഉടക്കിലാ.. ഇന്നലെ ഞാൻ ചേച്ചീടെ അടുത്തുവന്ന കാര്യം എനിക്കവരോട് പറയേണ്ടി വന്നു..""
""അതിനെന്താ പ്രശ്നം.. എന്റെ അടുത്ത് വരണ്ടാന്നു അവർ പറഞ്ഞിരുന്നോ..""
""അതല്ല.. അങ്ങോട്ടാണ് വരുന്നതെന്ന് അറിയാതിരിക്കാൻ ഞാൻ കൂട്ടുകാരനെ കാണാൻ ആണെന്നാ പറഞ്ഞെ.. എല്ലാം അവരറിഞ്ഞു.. ഇപ്പോൾ ഒന്ന് മിണ്ടുന്നു പോലുമില്ല.""
""ശെടാ നിങ്ങൾക്കിടയിൽ ഞാനൊരു പ്രശ്നകാരനായോ. ഞാൻ സംസാരിക്കട്ടെ അവരോടു ""
""വേണ്ട.. ഞാൻ ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.. വരുമ്പോലെ വരട്ടെ.."" അതും പറഞ്ഞു ഞാൻ എണീറ്റ് നടന്നു..
തിരിച്ചു
💬 Comments
View all comments