Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 5 [Garuda]
ചെന്നു ഞാൻ ഇരിക്കുമ്പോൾ പോലും ആവണി എന്നെ മൈൻഡ് ചെയ്തില്ല..
ഉച്ച കഴിഞ്ഞപ്പോഴേക്കും എന്റെ മനസാകെ തകർന്നിരുന്നു. മനസ്സ് എവിടെയും നിൽക്കുന്നില്ല. പല കാര്യങ്ങൾ മനസിലേക്ക് കടന്നു വരുന്നത് പോലെ..
പെട്ടെന്ന് മിയയെ ചോദിച്ചു ഒരാൾ വന്നു.. അയാളെ സൂക്ഷിച്ചു നോക്കിയ ഞാൻ ഞെട്ടിപ്പോയി.. അന്ന് റൂം നോക്കാൻ വേണ്ടി മിയയ്ക്ക് റൂം കീ കൊടുത്തയാൾ!! അയാൾ വന്നു മിയയെ കണ്ടു ഒരു കീ കൊടുത്തിട്ടു പോയി.. മിയ അതും വാങ്ങി ആവണിയെ വിളിച്ചുകൊണ്ടുപോയി മാറിനിന്നു എന്തോ സംസാരിക്കുന്നുണ്ടായിരുന്നു..
എല്ലാം മനസിലായി. ഇതിൽ കൂടുതൽ എനിക്ക് താങ്ങാനാവില്ല.. ഞാനറിയാതെ തന്നെ എന്റെ കണ്ണിൽ നിന്നും കണ്ണീർ ഉതിർന്നു വീണു.. ശരീരത്തിൽ ഒരു വിറയൽ പോലെ.. നെഞ്ചിനാകത്തെ വിങ്ങൽ വേദനയായി മാറിക്കൊണ്ടിരുന്നു.. ഒരു പക്ഷെ അവർ രണ്ടു പേരെയും എന്റെ മനസിൽ ഞാൻ അറിയാതെത്തന്നെ അത്രെയും ആഴത്തിൽ ഇഷ്ടപെടുന്നുണ്ടാവും..
മനസ് കലങ്ങി മറിയുന്നതുപോലെ.. പിടിച്ചു നിൽക്കാൻ കഴിയുന്നില്ല. ഉടനെ തന്നെ മാഡത്തിന് ഒഫീഷ്യൽ ആയി റിസൈൻ ലെറ്റർ മെയിൽ ചെയ്തു!!!!.. ഓഫീസിൽ നിന്നും ഇറങ്ങിപ്പോയി.. ആ സമയത്തു മാത്രം രണ്ടുപേരും എന്നെ നോക്കി..
നേരെ ബീച്ചിൽ പോയി ഇരുന്നു.. ഫോൺ സ്വിച്ച് ഓഫ് ആക്കി.. ഒരേ ഇരിപ്പ് ആ രാത്രി ഞാൻ ഇരുന്നു.. മുന്നിലൂടെ ആളുകൾ പാസ്സ് ചെയ്യുന്നത് ഉൾകണ്ണിലൂടെ കാണുന്നത് പോലെ തോന്നി. മനസ്സിൽ എന്താണെന്നു എനിക്ക് പോലും ഓർമയില്ല.. ചെറുപ്പത്തിൽ സ്കൂളിൽ പഠിക്കുന്ന സമയത്തു ഞാൻ മിസ്സ് ചെയ്ത ഒരുപാട് ഹീറോ ആകാനുള്ള അവസരങ്ങൾ മനസ്സിൽ വീണ്ടും പുനരാവിഷ്കരിച്ചു.. അതൊക്കെ നേടിയതുപോലെ മനസിനെ വിശ്വസിപ്പിച്ചു.. സങ്കടങ്ങൾ
💬 Comments
View all comments