Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ [Garuda]
നിഷ്കളങ്കമായ ആ മുഖത്തു ഒരു മിന്നായം പോലെ നോക്കി തല തിരിച്ചു ഞാൻ ചോദിച്ചു..
""കുഴപ്പമില്ല ""
അവൾക്കു ശ്വാസത്തിനു ബുദ്ധിമുട്ടുണ്ടെന്നു ആ മറുപടിയിൽ നിന്നും എനിക്ക് മനസിലായി. ഞാൻ അവളെ നോക്കി. മുഖം അത്ര അടുത്ത് കണ്ടപ്പോൾ എനിക്ക് മനസിലായി. അവൾക്കു തീരെ വയ്യാന്നു..
""വയ്യെങ്കിൽ പിന്നെ എന്തിനാ വന്നേ. രണ്ടു ദിവസം കൂടി റസ്റ്റ് എടുത്തു കൂടായിരുന്നോ ""
ഞാൻ നോക്കിയത് കണ്ടു. അവൾ സ്നേഹത്തോടെ എന്നെ നോക്കി. പുഞ്ചിരിച്ചു.
""ലീവ് ഇല്ലല്ലോ.. പിന്നെ കൂടുതൽ ലീവ് എടുത്താൽ അത് ജോലിയെ ബാധിക്കും ""
അവൾ ഇടയ്ക്കു ചുമക്കുന്നുണ്ടായിരുന്നു.. പനിച്ചിട്ടാവണം ഇടയ്ക്കു വിറക്കുന്നുണ്ട്.. ഞാൻ ഒരു നിമിഷം മൗസിൽ നിന്നും കയ്യെടുത്തു ടേബിളിൽ വച്ചു. കുറച്ചു നേരം ആലോചിച്ചു.. പിന്നെ എണീറ്റ് മാഡത്തിന്റെ അടുത്ത് പോയി സംസാരിച്ചു.
""മാം.. ആവണിക്ക് തീരെ വയ്യ.. പേടിച്ചിട്ടാണ് അവൾ ഓഫീസിൽ വന്നത്.. അവളുടെ അവസ്ഥ കണ്ടത് കൊണ്ടാണ് ഞാൻ പറയുന്നത്. ഞാൻ അവളെ ഹോസ്പിറ്റലിൽ കൊണ്ടു പോയി കാണിക്കട്ടെ.. അവൾ ഇവിടെ ഒറ്റക്കല്ലേ ""
""എന്ത് പറ്റി അവൾക്കു ''
""പനി കൂടിയതാണെന്ന് തോന്നുന്നു. ഈ ഒരവസ്ഥയിൽ ഇവിടെ ഇരിക്കുന്നത് സേഫല്ല ""
മാഡം ആവണിയെ എന്റെ കൂടെ പുറത്തേക്കു വന്നു കണ്ടു. കാര്യം മനസിലായ മാഡം എന്നോട് ok പറഞ്ഞു. അവൾക്കു one വീക്ക് ലീവ് അനുവദിച്ചു നൽകി. എല്ലാം കേട്ടുകൊണ്ട് അന്തം വീട്ടിരിക്കുകയാണ് ആവണി. കാരണം ഞാൻ ഇങ്ങനെ അവൾക്കു വേണ്ടി ചെയ്യുമെന്ന് ഒരിക്കലും അവൾ വിചാരിച്ചു കാണില്ല. മിയയോട് കാര്യം പറഞ്ഞു ഞാൻ
💬 Comments
View all comments