Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ [Garuda]
അവളെയും കൂട്ടി ഓഫീസിൽ നിന്നും ഇറങ്ങി.. ഒരു ഓട്ടോ പിടിച്ചു ഹോസ്പിറ്റലിൽ എത്തി...
അവൾക്കു പേടിയാണ് ഡോക്ടറെ കാണാൻ. കൊച്ചു കുട്ടികളെ പോലെ. ഡോക്ടറെ കാണാനുള്ള ശീട്ട് എടുത്തു കുറച്ചു നേരം വെയിറ്റ് ചെയ്തു. ഞങ്ങൾ പരസ്പരം സംസാരിക്കാതെ ഇരിക്കുകയാണ്.. പേര് വിളിച്ചപ്പോൾ ഡോക്ടറുടെ റൂമിലേക്ക് കയറി.. ഭാഗ്യം മലയാളി ഡോക്ടർ ആണ്. പേര് നീലിമ. മുന്നിലെ ബോർഡ് കണ്ടു മനസിലായി. കാര്യങ്ങൾ സംസാരിച്ചതിന് ശേഷം അവളെ പരിശോധിച്ച ഡോക്ടർ എന്നോട് അൽപ്പം ദേഷ്യത്തിൽ പറഞ്ഞു..
""എന്താണിത്. നിങ്ങൾ ഒരു ഭർത്താവ് ആണോ.. ഇപ്പോഴാണോ കൊണ്ടുവന്നത്..""
ഞാനും അവളും ഞെട്ടി. പരസ്പരം നോക്കി. അവൾ തല താഴ്ത്തി ഇരുന്നു.
""അയ്യോ മാം ഞാൻ ഭർത്താവല്ല.. ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്യുന്നതാണ്. ഇന്നാണ് ഇവൾ ഓഫീസിൽ വന്നത് ""
""ആണോ sorry.. അവൾക്കു പകർച്ച പനിയാണ്.. ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുണ്ട്. ഇപ്പോൾ തന്നെ വൈകി. ഇനി വൈകിയാൽ വല്ല ഇൻഫെക്ഷൻ പിടിക്കും ""
""ഇനിയെന്താണ് ചെയ്യേണ്ടത് മാം ""
ഇപ്പോൾ ഒരു ഇൻജെക്ഷൻ കൊടുക്കാം. കുറച്ചു സമയം ട്രിപ്പ് ഇട്ട് കിടക്കട്ടെ. പിന്നെ മരുന്ന് കൃത്യസമയത്തു കഴിക്കണം. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ വീണ്ടും കാണിക്കണം ""
അവിടെ നിന്നിറങ്ങിയ ഞങ്ങളെ ഒരു നേഴ്സ് വന്നു കൂട്ടിക്കൊണ്ടുപോയി. ഏതോ ഒരു വാർഡിൽ ഒഴിഞ്ഞു കിടന്ന ബെഡിൽ അവളെ കിടത്തി ട്രിപ്പ്പിട്ടു.. ഞാൻ അവളുടെ അടുത്തിരുന്നു. മാഡത്തിനെ കാര്യം പറഞ്ഞു മെസ്സേജ് ചെയ്തു. മിയയോടും ഫോൺ ചെയ്തു പറഞ്ഞു.
ഏതോ ഒരു കുഞ്ഞു തനിക്കു കിട്ടിയ ആപ്പിൾ തിന്നുന്നത് നോക്കിയിരിക്കുകയാണെഹ് ഞാൻ. അവൾ
💬 Comments
View all comments