Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ [Garuda]
ആയി. മിയക്കു ഭയങ്കര സന്തോഷമായി. അവൾ സന്തോഷം കൊണ്ടു തുള്ളി ചാടിയെന്ന് പറയാം.
പിന്നെ ആവണി എണീറ്റപ്പോൾ കാര്യങ്ങൾ സംസാരിച്ചു. അവൾക്കും സന്തോഷമായി. തൊട്ടടുത്തുള്ള ഫ്ലാറ്റിൽ പോയി ഹൈദരാബാദ് ഫാമിലിയെ കണ്ടു സംസാരിച്ചു. അപ്പോഴാണ് അറിയുന്നത് മറ്റേ കേരള ഫാമിലി നാട്ടിൽ പോയിരിക്കുകയാണെന്ന്.
പിന്നെ ഞങ്ങൾ റൂമിൽ പുതിയൊരു സിംഗിൾ കട്ടിൽ സംഘടിപ്പിച്ചു.. ഞാൻ വേണമെകിൽ റൂം part ആയി തിരിക്കാം എന്ന് പറഞ്ഞു. പക്ഷെ അവർ തന്നെ വേണ്ടെന്നു പറഞ്ഞു. അവർക്കു രണ്ടുപേർക്കും എന്നെ പൂർണ്ണ വിശ്വാസമായിരുന്നു.
റൂമിൽ ഞങ്ങൾ അടിച്ചു പൊളിച്ചു ഓഫീസിലും. ഫുഡ് അവർ രാവിലെ ഉണ്ടാക്കും. ആവണിയുടെ അസുഖം മാറിയതും അവൾ ഉഷാറായി. ആവണിയോട് ഞാൻ കൂടുതൽ സംസാരിക്കാൻ തുടങ്ങി. അവർ രാവിലെ നേരത്തെ എണീക്കും. ഞാൻ പോകുന്നതിനു അരമണിക്കൂർ മുൻപ് മാത്രമേ എണീക്കാറുള്ളു. പക്ഷെ അവർ എന്നെ ശല്യപെടുത്താതിരിക്കാൻ ലൈറ്റ് ഓൺ ചെയ്യാറില്ല.
ഒരു ശനി രാത്രി ഓഫീസ് കഴിഞ്ഞു ഞങ്ങൾ ഫിലിം കാണാൻ പോകാൻ തീരുമാനിച്ചു. ഞായർ ഓഫ് ആയതു കൊണ്ടുതന്നെ നേരം വൈകി കിടന്നാലും ഒരു പ്രശ്നവുമില്ല. സത്യത്തിൽ ഞായറാഴ്ചയെക്കാളും സുഖം ശനിയാഴ്ച രാത്രിയാണ്. Teri Baaton Mein Aisa Uljha Jiya
എന്ന ഷാഹിദ് കപൂറിന്റെ ഹിന്ദി മൂവിക്കാണ് കയറിയത്. എന്റെ അടുത്ത് മിയയും മിയയുടെ അപ്പുറത്ത് ആവണിയും ഇരുന്നു. ഹിന്ദി ആയിരുന്നെങ്കിലും കഥ പെട്ടെന്ന് മനസിലാക്കുന്ന തരത്തിലാണ് സിനിമ. അതിലെ ഓരോ ചൂടൻ രംഗങ്ങൾ വരുമ്പോൾ മിയ ആവണിയെ പിച്ചി കൊണ്ടിരുന്നു. ഞാൻ അതൊക്കെ കണ്ടില്ലെന്നു നടിച്ചു.. സിനിമ കഴിഞ്ഞു ഇറങ്ങുന്ന തിരക്കിനിടയിൽ ആവണിയുടെ
💬 Comments
View all comments