0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ [Garuda]

Author : Garuda Read All Parts 2.4K

ഇവളും വച്ചോളാം ""

അവൾ പറഞ്ഞത് കേട്ടു ഞാൻ കട്ടിലിൽ ആവണിയുടെ കാലിനരികിലായി ഇരുന്നു.. മൗനം പാലിച്ചു ആലോചിച്ചു..

""നീ എന്താ ഒന്നും പറയാതെ. ഞാൻ ചോദിച്ചെന്നേയുള്ളു. നിന്റെ കൂടെയാകുമ്പോൾ ഞങ്ങൾക്കും ഒരു വിശ്വാസമാണ് ""

ഞാൻ അവളെ നോക്കി.. വരും വരായ്കളെ കുറിച്ച് ആലോചിച്ചു. പിന്നെ അവളെ നോക്കി..

"" എനിക്ക് പ്രശ്നമൊന്നുമില്ല. പക്ഷെ ഇവൾ സമ്മതിക്കുമോ. മാത്രമല്ല നിന്റെ വീട്ടുകാർ അറിയില്ലേ ഒരു പുരുഷനായ എന്റെ കൂടെ റൂം ഷെയർ ചെയ്യുന്നത് ""

അവൾക്കു സന്തോഷമായി.

""അതൊന്നും പ്രശ്നമില്ല. തല്ക്കാലം ഞാൻ വീട്ടിൽ പറയുന്നില്ല. ഇവൾക്ക് പിന്നെ അങ്ങനെ ഒരു പ്രശ്നമില്ലല്ലോ. എനിക്ക് നിന്റെ സമ്മതം കിട്ടിയാൽ മതി. അവിടെ ഹോസ്റ്റലിൽ മടുപ്പാടോ ""

""ഉം, എനിക്ക് പ്രശ്നമൊന്നുമില്ല. വാടക ഷെയർ ചെയ്യേണ്ട ഒരു ആവിശ്യവുമില്ല. അതൊക്കെ അപ്പൻ സെറ്റ് ആക്കിയിട്ടുണ്ട്. ഞാനെന്തായാലും അമ്മച്ചിയെ വിളിച്ചു നോക്കട്ടെ ""

""Mm ok""

ഇനി അമ്മച്ചി നോ പറഞ്ഞാലും അവൾക്കു പ്രശ്നമില്ലായിരുന്നു. അവന്റെ സമ്മതം കിട്ടിയിട്ടുണ്ടല്ലോ. അവൻ പറ്റില്ല എന്ന് പറഞ്ഞിരുന്നെങ്കിൽ ഒരു മടുപ്പായേനെ..അവൾ ചിന്തിച്ചു കൊണ്ടിരുന്നു.

ഞാൻ ഫോൺ എടുത്തു അമ്മച്ചിയെ വിളിച്ചു കാര്യം പറഞ്ഞു. എന്റെ സ്വഭാവത്തെ കുറിച്ച് നല്ലോണം അറിയാവുന്ന അമ്മച്ചി ഒരു എതിർപ്പും പറഞ്ഞില്ല. മാത്രമല്ല അന്ന് നീ ഹെല്പ് ചെയ്ത കുട്ടിയാണോ എന്നും ചോദിച്ചു. അതെന്നു പറഞ്ഞതും അമ്മച്ചി അവൾക്കു ഫോൺ കൊടുക്കാൻ പറഞ്ഞു. പക്ഷെ അവൾ ഉറങ്ങുകയാണെന്ന് ഞാൻ പറഞ്ഞു. പിന്നെ അമ്മച്ചി മിയയെ വിളിച്ചു സംസാരിച്ചു. അങ്ങനെ അമ്മച്ചിയുടെ സമ്മതം കൂടി കിട്ടിയതോടെ ഞാൻ ഹാപ്പി

💬 Comments

View all comments