0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ [Garuda]

Author : Garuda Read All Parts 2.4K

വരും അത്രേയുള്ളൂ ""

ഷർട്ട്‌ മാറ്റിയിടുന്നതിനിടയിൽ ഞാൻ പറഞ്ഞു.

""നിന്റെ കാലിനു കുഴപ്പമൊന്നുമില്ലല്ലോ ""

പരിഭ്രമത്തോടെ ആവണി ചോദിച്ചു.

""ഇല്ല.. ചെറിയ വേദനയുണ്ട് അത് രാവിലെ മാറിക്കോളും ""

എന്റെ മറുപടി കേട്ടു അവർ അതും ഇതും പറഞ്ഞു കൊണ്ടിരുന്നു. ഞാൻ അവരോടു പോയി കിടക്കാൻ പറഞ്ഞു. ഞാൻ വേഗം തന്നെ കിടന്നു. അവർ രണ്ടു പേരും മൊബൈലിൽ കളിച്ചു കിടന്നു.

പിറ്റേന്ന് രാവിലെ വൈകിയാണ് എല്ലാവരും എണീറ്റത്. സമയം 10 മണിയായി. ആവണി വന്നു എന്നെ വിളിച്ചു. എണീക്കാൻ പറഞ്ഞു. കുറെ വിളിച്ചപ്പോൾ ഞാൻ എണീറ്റ് ബാത്‌റൂമിലേക്ക് നടക്കാൻ നോക്കിയപ്പോൾ കാലു അനക്കാൻ പറ്റുന്നില്ല. നല്ല വേദന. വേദന കൊണ്ട് ഞാൻ നിലവിളിച്ചു. അടുക്കളയിൽ ആയിരുന്ന മിയ ഓടിവന്നു. എന്റെ മുഖം കണ്ടു രണ്ടുപേരും പേടിച്ചിട്ടുണ്ടായിരുന്നു. അവർ എന്നോട് തുണി പൊക്കി വെക്കാൻ പറഞ്ഞു. ഞാൻ കട്ടിലിൽ കിടന്നു. മിയ വന്നു തുണി പൊക്കി. തുടയുടെ അവിടെയാണ് അടി കൊണ്ടത്. അവിടെ ആകെ നീര് വച്ചിരിക്കുന്നു. മിയ പതിയെ അവിടെ തൊട്ടു. വേദന കൊണ്ടു ഞാൻ പുളഞ്ഞു.

""ആശുപത്രിയിൽ പോകാം ""

മിയയെ നോക്കി കണ്ണ് വലുതാക്കി ആവണി പറഞ്ഞു.

""ഈ അവസ്ഥയിൽ എങ്ങനെ കൊണ്ടു പോകും ""

""ആശുപത്രിയിൽ ഒന്നും പോകേണ്ട. നിങ്ങൾ പോയി താഴത്തൊരു വൈദ്യശാല ഉണ്ട് അവിടെ ഒന്നു പറഞ്ഞാൽ മതി ""

""എന്നാൽ നീ ഇവിടെ ഇരിക്ക് ഞാൻ പോയിട്ട് വരാം. ""

മിയ ആവണിയെ അവിടെ ഇരുത്തി ഷാൾ ഇട്ടു വേഗം താഴത്തേക്ക് ഓടി. ആവണി എന്നെ സമാധാനിപ്പിച്ചു.

💬 Comments

View all comments