0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ [Garuda]

Author : Garuda Read All Parts 2.4K

എന്റെ അടുത്ത് തന്നെ ഇരുന്നു.

അൽപ സമയത്തിന് ശേഷം ഒരു പാന്റും ഷർട്ടും ധരിച്ച കുറച്ചു പ്രായം തോന്നിക്കുന്ന വൈദ്യർ വന്നു. അയാൾ എന്റെ കാലിൽ പിടിച്ചമർത്തി. ഞാൻ നിലവിളിച്ചു. അപ്പോഴൊക്കെ ആവണിയും ഞെട്ടുന്നുണ്ടായിരുന്നു. അയാൾ എണീറ്റ് മിയയോട്...

""പ്രശ്നമൊന്നുമില്ല..ചെറിയൊരു ചതവുണ്ട്. ഒരു കാര്യം ചെയ്യ് ഞാൻ ഒരു കുഴമ്പു തരാം അത് നല്ലോണം പുരട്ടണം. പിന്നെ ചെന്നിനായകം മുട്ടയുടെ വെള്ളയിൽ ചേർത്ത് രാവിലെയും വൈകുന്നേരവും കുടിച്ചാൽ മതി ""

അതും പറഞ്ഞു മിയ പൈസയുമെടുത്തു അയാളുടെ കൂടെ പോയി. കുറച്ചു കഴിഞ്ഞ് മരുന്നുമായി തിരിച്ചുവന്നു. ആവണി വേഗം തന്നെ മുട്ടയുടെ വെള്ളയും ചെന്നിനായകവും ചേർത്ത് മിക്സ്‌ ആക്കി തന്നു. ഞാൻ അത് വാങ്ങി കുടിച്ചു. എന്റമ്മേ എന്തൊരു കൈപ്.. ഞാൻ തലക്കുടഞ്ഞു.. മിയ എനിക്ക് കുറച്ചു പഞ്ചസാര തന്നു. ഞാൻ അത് വായിലിട്ടു വച്ചു. പിന്നെ ഞാൻ കിടന്നു. ആവണി റൂമിന്റെ വാതിൽ അടച്ചു. മിയ കുഴമ്പെടുത്തു എന്റെ തുടയിൽ തേച്ചു ഉഴിയാൻ തുടങ്ങി. കുഴമ്പിനു നല്ല ചൂടുള്ളത് പോലെ തോന്നി. ആദ്യം നല്ല വേദന ഉണ്ടായിരുന്നു. പിന്നെ പിന്നെ കുറഞ്ഞു. ആ ഞായർ കുളമായെന്നു പറഞ്ഞാൽ മതിയല്ലോ.. രണ്ടു ദിവസം ലീവ് ചോദിച്ചു. മാഡം സമ്മതിച്ചു. എന്നും രാത്രിയും രാവിലെയും കുഴമ്പ് തേക്കണം. പിറ്റേന്ന് രാവിലെ ആവണി കുഴമ്പുമായി വന്നു. പക്ഷെ അവൾക്കൊരു പേടി. അവൾ തേക്കുമ്പോൾ എനിക്ക് വേദനിക്കുന്നത് അവൾക്കു പേടിയാണ്. മിയ തന്നെ തേച്ചു തന്നു. അങ്ങനെ അവർ ഓഫീസിൽ പോയി. ഞാൻ അമ്മയോട് വിളിച്ചു പറഞ്ഞില്ല. തല്ലുണ്ടാക്കിയപ്പോൾ പറ്റിയതാണെന്ന് അറിഞ്ഞാൽ

💬 Comments

View all comments