0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ [Garuda]

Author : Garuda Read All Parts 2.4K

""നിന്നോട് ചൂടായി എന്നല്ലേയുള്ളു. ദേഷ്യം ഒന്നും ഇല്ലല്ലോ. പിന്നെ നിന്റെ മുഖം കണ്ടപ്പോൾ എനിക്ക് മനസിലായി നിനക്ക് തീരെ വയ്യാന്നു. കണ്ടപ്പോൾ സങ്കടം തോന്നി അത്രേയുള്ളൂ ""

""സത്യത്തിൽ അന്ന് എനിക്ക് തീരെ വയ്യായിരുന്നു. പക്ഷെ നീയത് പെട്ടെന്ന് മനസിലാക്കി """

"""ഞാൻ മനുഷ്യനല്ലേ""

""ആദ്യം അല്ലായിരുന്നു. ഇപ്പോൾ ആണ് ""

അവൾ പൊട്ടിച്ചിരിച്ചു. കൂടെ അറിയാതെ ഞാനും ചിരിചു പോയി. ഞങ്ങൾക്കിടയിലുള്ള കെട്ടുകൾ അവിടെ അറുക്കപെടുകയായിരുന്നു. കളഞ്ഞു പോയ എന്തോ ഒന്നു തിരിച്ചു കിട്ടിയ പോലെ ആയിരുന്നു അവൾക്കപ്പോൾ. കുളി കഴിഞ്ഞു അതെ ഡ്രസ്സ്‌ ഇട്ടു വന്ന ആവണിയെ നേരത്തെ സംസാരിച്ച പവറിൽ ആവണി കളിയാക്കി..

""വീണ്ടും ഈ ഡ്രസ്സ്‌ തന്നെയാണോ ഇടുന്നെ. നാറും പെണ്ണെ ""

""എന്റെ കൂടെ നീയല്ലേ കിടക്കുന്നെ നാറിക്കോട്ടെ.""

""ഓഹോ എന്നെ നിനക്ക് പുല്ലു വിലയാണല്ലേ ""

""എന്താ സംശയം ""

അവർ രണ്ടുപേരും പരസ്പരം പുകഴ്ത്തി കൊണ്ടിരുന്നു. പിന്നെ സാധാരണ പോലെ ഉറക്കത്തിലേക്കു....

രണ്ടു ദിവസത്തിന് ശേഷം എന്റെ വേദനയെല്ലാം മാറി. ഞങ്ങൾ ഓഫീസിലേക്ക് ഒരുമിച്ചു പോയി വരാൻ തുടങ്ങി. അപ്പോഴാണ് അറിയുന്നത് അന്ന് ആവണി പ്ലാൻ വരച്ചു നൽകിയ കമ്പനി വീണ്ടും പുതിയ ഒരു പ്രൊജക്റ്റ് മായി വന്നത്. പക്ഷെ അത് അന്ന് ആവണിക്കു കിട്ടിയ പ്രോജെക്ടിന്റെ ഡബിൾ ആയിരുന്നു. മാത്രമല്ല ആ വിദേശ കമ്പനി ഇപ്രാവശ്യം വേറെ കുറെ കമ്പനികളിൽ നിന്നും പ്ലാൻ സ്വീകരിക്കുന്നുണ്ട്.. വീണ്ടും മാഡത്തിന്റെ വക ഒരു മീറ്റിംഗ്. ആര് ഏറ്റെടുക്കും എന്ന് ചോദിച്ചപ്പോൾ എല്ലാവരും ഒരൊറ്റ പേരെ പറഞ്ഞുള്ളു.. ആവണി!!! ആവണി

💬 Comments

View all comments