0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ [Garuda]

Author : Garuda Read All Parts 2.4K

എന്നെയും മിയയെയും നോക്കി. എന്റെ കോൺഫിഡൻസ് കണ്ട അവൾ ധൈര്യപൂർവം എണീറ്റ് നിന്നു പറഞ്ഞു. യെസ് മാം ഞാൻ ചെയ്യാം.

""ഗുഡ് ഇങ്ങനെയാണ് ഓരോ കാര്യങ്ങളും ചെയ്യേണ്ടത്. ആരും മിണ്ടാതിരിക്കരുത് ""

മാഡത്തിന്റെ വക ഒരു അഭിനന്ദനം കിട്ടിയ അവൾ ഒന്നു പൊങ്ങി. അപ്പോഴാണ് മാഡത്തിന്റെ വക അടുത്ത വാക്കുകൾ.

""ഇത് ആവണിയെ മാത്രം ഏൽപ്പിക്കേണ്ട പണിയല്ല. കഴിഞ്ഞ പ്രാവിശ്യത്തെ പോലെ ഈ പ്രാവശ്യവും നമ്മുടെ കമ്പനിയിൽ നിന്നു തന്നെ അവർ പ്ലാൻ സ്വീകരിക്കണം. അതും നമ്മുടെ ബ്രാഞ്ചിൽ നിന്നും മാത്രം. അത് കൊണ്ടു ഞാൻ പറയുന്ന ഒരാൾ കൂടി വേറൊരു പ്ലാൻ തയ്യാറാകണം """

എല്ലാവരും പേടിക്കാൻ തുടങ്ങി.

"""മിയ ആൻഡ് ആവണി. ഇവർ രണ്ടുപേരും പ്ലാൻ തയ്യാറാക്കട്ടെ """

മിയ എന്നെ നോക്കി. ഞാൻ ചിരിച്ചു കൊണ്ട് അവളെ മൈൻഡ് ചെയ്തില്ല. അവൾ കണ്ണുരുട്ടി എന്നെ നോക്കി.

"""എന്താ മിയ ok അല്ലെ """

യാന്ദ്രികമായി എണീറ്റുനിന്ന അവൾ സമ്മതം മൂളി. അടുത്ത മൂന്നു ദിവസത്തിനുള്ളിൽ പ്ലാൻ submit ചെയ്യാൻ ഓർഡർ വന്നു. മീറ്റിംഗ് കഴിഞ്ഞതും അന്നയും മിയയും എന്റെ അടുത്ത് വന്നു.

""എന്ത് ചെയ്യും ടാ.. എന്റെ കയ്യും കാലും വിറക്കുന്നു ""

""വെയിറ്റ് നമുക്ക് ആലോചിക്കാം. ഇപ്പോൾ പോ.. റൂമിൽ നിന്നും സംസാരിക്കാം. എല്ലാവരും ശ്രദ്ധിക്കും ""

ഞാൻ പറഞ്ഞത് മനസിലാക്കിയ അവർ സീറ്റിൽ പോയിരുന്നു. വൈകുന്നേരം ഓഫീസ് കഴിഞ്ഞു ഞങ്ങൾ റൂമിൽ എത്തി. എത്തിയതും മിയ ടെൻഷൻ അടിക്കാൻ തുടങ്ങി. ഞാൻ വേഗം കുളിക്കാൻ കയറി..

""ഇപ്പോഴാടി പുല്ലേ അന്ന്

💬 Comments

View all comments